Breaking News

Trending right now:
Description
 
Jul 08, 2016

എസ്‌ബിഐയില്‍ ലയിപ്പിക്കല്‍: 12, 13 തീയതികളില്‍ ബാങ്ക്‌ പണിമുടക്ക്‌

image സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിനെ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിപ്പിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച്‌ ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷനും ഓള്‍ ഇന്ത്യാ ബാങ്ക്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനും സംയുക്തമായി 12,13 തീയതികളില്‍ പണിമുടക്ക്‌ നടത്തും. 12ന്‌ അസോഷിയേറ്റ്‌ ബാങ്ക്‌ ജീവനക്കാരും 13ന്‌ മുഴുവന്‍ ബാങ്ക്‌ ജീവനക്കാരും പണിമുടക്കും. 12ന്‌ രാവിലെ ഒമ്പത്‌ മുതല്‍ 13ന്‌ വൈകുന്നേരം അഞ്ചു വരെ നിരാഹാര സമരവും സംഘടിപ്പിച്ചിട്ടുണ്ട്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ കോര്‍പറേറ്റ്‌ ബാങ്കിംഗ്‌ ബിസിനസ്‌ നടത്തുന്ന വന്‍കിട ബാങ്കാക്കി മാറ്റാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ ഓള്‍ ഇന്ത്യാ ബാങ്ക്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ ദേശീയ അസിസ്റ്റന്റ്‌ സെക്രട്ടറി പി. രാജന്‍ ആരോപിച്ചു. വന്‍കിട വായ്‌പകള്‍ പല ബാങ്കുകള്‍ ചേര്‍ന്നു കണ്‍സോര്‍ഷ്യം അടിസ്ഥാനത്തില്‍ നല്‍കുന്ന സംവിധാനമാണ്‌ ഇന്നുള്ളത്‌. ആഗോളതലത്തിലുള്ള ബാങ്ക്‌ തകര്‍ച്ച ഇന്ത്യ നേരിട്ടത്‌ ഇത്തരം സംവിധാനത്തിലൂടെയാണ്‌. 2019 വരെ പുതിയ നിയമനങ്ങളുണ്ടാകില്ലെന്നു പറയുന്നതു തൊഴിലന്വേഷകരായ ചെറുപ്പക്കാരെ ദേഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.