Breaking News

Trending right now:
Description
 
Jul 08, 2016

മദ്യപിച്ചതിന്‌ പൊലീസ്‌ പിടികൂടിയ ആള്‍ സ്റ്റേഷനില്‍ മൂത്രമൊഴിച്ചു

image മദ്യലഹരിയില്‍ വാഹമോടിച്ചതിനു പൊലീസ്‌ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച കുടയത്തൂര്‍ സ്വദേശിയായ യുവാവ്‌ സ്‌റ്റേഷന്‍ മുറിയില്‍ മൂത്രമൊഴിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ മുട്ടം പൊലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ബൈക്കോടിക്കുന്നതിനിടെ മുട്ടം ഫോറസ്‌റ്റ്‌ സ്‌റ്റേഷനു സമീപത്തു വച്ചാണ്‌ യുവാവാവിനെ പൊലീസ്‌ പിടികൂടിയത്‌. മദ്യലഹരിയിലായതിനാല്‍ സ്റ്റേഷനിലെത്തിച്ചു. ഇയാളോട്‌ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ പൊലീസ്‌ ഉദ്യോഗസ്ഥന്‍ ഇരിക്കുന്ന മുറിയില്‍ മൂത്രം ഒഴിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസുകാര്‍തന്നെ സ്റ്റേഷന്‍ വൃത്തിയാക്കി. മൂത്രപ്പുരയാണെന്നു തെറ്റിധരിച്ചാണ്‌ മൂത്രമൊഴിച്ചതെന്നു ഇയാള്‍ പിന്നീട്‌ പൊലീസിനെ അറിയിച്ചു. ബന്ധുക്കളെത്തിയാണ്‌ യുവാവിനെ ജാമ്യത്തിലെടുത്തത്‌. മദ്യപിച്ചു അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനു യുവാവിനെതിരെ കേസ്‌ എടുത്തു.