Breaking News

Trending right now:
Description
 
Jul 08, 2016

ട്രെയിനില്‍ പ്രസവം; ജാര്‍ഖണ്ഡ്‌ യുവതിക്ക്‌ ഇരട്ടക്കുട്ടികള്‍

image ട്രെയിനില്‍ ജാര്‍ഖണ്ഡ്‌ സ്വദേശിനിയായ യുവതി ഇരട്ടപെണ്‍കുട്ടികള്‍ക്ക്‌ ജന്മംനല്‍കി. ബുധനാഴ്‌ച രാത്രി പത്തുമണിയോടെ ഷൊര്‍ണൂരിലെത്തിയ മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്‌റ്റിലാണ്‌ സംഭവം. മംഗലാപുരത്തു താമസിക്കുന്ന ജാര്‍ഖണ്ഡ്‌ സ്വദേശിയായ ജോസഫിന്റെ ഭാര്യ ബാലഹേമാംബ്രയാണ്‌ (21) ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്മം നല്‍കിയത്‌. ട്രെയിന്‍ യാത്രയ്‌ക്കു മുമ്പ്‌ ഡോക്ടറെ കണ്ട്‌ പരിശോധന നടത്തിയെങ്കിലും പ്രസവത്തിനു രണ്ടുമാസംകൂടിയുണ്ടെന്നു അറിയിച്ചതിനാല്‍ ബാലഹേമാംബ്ര ട്രെയിന്‍ യാത്രയ്‌ക്കു സമ്മതിക്കുകയായിരുന്നു. യുവതിക്കൊപ്പം ഭര്‍ത്താവും രണ്ടു കുടുംബാംഗങ്ങളുമുണ്ടായിരുന്നു. ട്രെയിന്‍ ഷെര്‍ണൂര്‍ എത്തിയപ്പോള്‍ ബാലഹേമാംബ്രയ്‌ക്കു വേദന കലശലായി. വിവരം റയില്‍വേ മാനേജരെ അറിയിച്ചതനുസരിച്ച്‌ ഡോക്ടറെ വിളിപ്പിച്ചു. ഡോക്ടര്‍ എത്തുംമുമ്പ്‌ ട്രെയിനില്‍തന്നെ യുവതി പ്രസവിച്ചു. കംപാര്‍ട്ടുമെന്റില്‍ പ്രസവത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. യുവതിയെയും ഇരട്ടക്കുട്ടികളെയും തൃശൂര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റ്‌. കുഞ്ഞുങ്ങള്‍ക്ക്‌ പൂര്‍ണവളര്‍ച്ചയെത്തിയിട്ടില്ല.