Breaking News

Trending right now:
Description
 
Jul 07, 2016

തിരുവനന്തപുരത്ത്‌ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ഭാര്യയ്‌ക്ക്‌ ഗുരുതരപരുക്ക്‌

image തിരുവനന്തപുരത്ത്‌ സിപിഎം പ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ വീട്ടില്‍കയറി വെട്ടിക്കൊന്നും. തടയാന്‍ശ്രമിക്കുന്നതിനിടെ വെട്ടേറ്റ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഴിഞ്ഞത്തിനു സമീപം കോളിയൂര്‍ പുത്തന്‍വീട്ടില്‍ ദാസന്‍ (45) ആണ്‌ മരിച്ചത്‌. ഗുരുതര പരുക്കേറ്റ ഭാര്യ ഷീജ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലാണ്‌. സിപിഎം പ്രവര്‍ത്തകനാണ്‌ കൊല്ലപ്പെട്ട ദാസന്‍. ഇന്നു പുലര്‍ച്ചെ 5.15നാണ്‌ സംഭവം. വീട്ടില്‍ അജ്ഞാതസംഘം കയറി ആക്രമണം നടത്തുകയായിരുന്നുവെന്ന്‌ ഷീജ പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. മൂന്നംഗസംഘമാണ്‌ ആക്രമണം നടത്തിയത്‌. മോഷണ ശ്രമത്തിനിടെയാണോ ആക്രമണം നടന്നതെന്നു പൊലീസ്‌ സംശയിക്കുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന ദാസനെയും ഷീജയേയും മക്കളാണ്‌ ആദ്യം കണ്ടത്‌. വീടിനു പിന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.