Breaking News

Trending right now:
Description
 
Jul 06, 2016

പിണറായി വിജയനെ ചവിട്ടിവീഴിച്ചിട്ടുണ്ട്‌; ഹിറ്റ്‌ലറിന്റെ സ്വഭാവമാണ്‌: കെ.സുധാകരന്‍

image പിണറായി വിജയനുമായി നേരിട്ട്‌ അടികൂടിയിട്ടുണ്ടെന്നും ഹിറ്റ്‌ലറിന്റെ സ്വഭാവാണ്‌ പിണറായിയുടേതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.പിയുമായ കെ.സുധാകരന്‍ വ്യക്തമാക്കി. ചങ്ങനാശേരി ചെത്തിപ്പുഴയിലെ സ്‌കാര്യ ആശുപത്രിയില്‍ വെരിക്കോസ്‌ വെയിനിന്റെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്‌ സുധാകരന്‍ മനസുതുറന്നത്‌. ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തിയിട്ട്‌ ഒരാഴ്‌ചയായി. തലശേരി ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോഴുണ്ടായ സംഭവമാണ്‌ സുധാകരന്‍ വ്യക്തമാക്കിയത്‌. അന്നു കെഎസ്‌ യുവിന്റെ കോട്ടയായിരുന്നു ബ്രണ്ണന്‍കോളജ്‌. അവിടെ പഠിച്ചിറങ്ങിയ പിണറായി വിജയന്‍ പരിക്ഷയെഴുതാന്‍ വന്നതാണ്‌. കൂടെ ഏതാനും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമുണ്ട്‌. കെഎസ്‌ യു പ്രവര്‍ത്തകരുമായി എന്തോ വാക്കേറ്റം ഉണ്ടായതോടെ എസ്‌എഫ്‌ഐക്കാരെ അടിച്ചൊതുക്കി. കോളജിന്റെ മുകളിലെ നിലയില്‍ നില്‍ക്കുമ്പോഴാണ്‌ പിണറായി വിജയന്‍ പടികയറി വരുന്നതു കണ്ടത്‌. നീ ആരാടാ ധാരാസിങോ എന്നു ചോദിച്ചാണ്‌ വരവ്‌. പിണറായി വിജയന്‍ പടികയറിവന്നതും ഒരു ചവിട്ടുകൊടുത്തു. പിണറായി താഴെ വീണതോടെ കെഎസ്‌ യു പ്രവര്‍ത്തകര്‍ പൊതിരെ തല്ലുകയും ചെയ്‌തു. ഹിറ്റ്‌ ലറിന്റെ സ്വഭാവാണ്‌ പിണറായിക്കെന്നും സുധാകരന്‍ വ്യക്തമാക്കി. അതേസമയം പിണറായി വിജയന്‍ കരുത്തനാണെന്നും സുധാകരന്‍ തുറന്നു സമ്മതിക്കുന്നുണ്ട്‌. സംഘടനാപാടവവും ആസൂത്രണവുമൊക്കെ പിണറായിയുടെ നല്ല ഗുണങ്ങളാണ്‌. എന്നെ കൊല്ലാന്‍ മൂന്നുതവണ ശ്രമിച്ച പാര്‍ട്ടിയാണ്‌ സിപിഎം എന്നും കെ.സുധാകരന്‍ വ്യക്തമാക്കി.