Breaking News

Trending right now:
Description
 
Jul 05, 2016

നാളെ ഈദുല്‍ ഫിത്വര്‍

image ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ നാളെ ആയിരിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസല്യാര്‍, സമസ്‌ത ട്രഷറര്‍ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട്‌ ഖാസിമാരായ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍, സയ്യിദ്‌ നാസര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമസാന്‍ 30 വ്രതദിനങ്ങള്‍ പൂര്‍ത്തിയാക്കി. ബുധനാഴ്‌ച ചെറിയ പെരുന്നാളായിരിക്കുമെന്ന്‌ തിരുവനന്തപുരം പാളയം ജുമാമസ്‌ജിദില്‍ കൂടിയ ഇമാമുമാരുടെ യോഗം തീരുമാനിച്ചതായി പാളയം ഇമാം മൗലവി വി.പി സുഹൈബ്‌, ദക്ഷിണ കേരള ഇംഇയ്യത്തുല്‍ ഉലമ സെക്രട്ടി തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞ്‌ മൗലവി എന്നിവര്‍ അറിയിച്ചു. ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ പെരുന്നാള്‍ നാളെയാണ്‌. കേരളത്തില്‍ മഴ തുടരുന്നതിനാല്‍ പലയിടത്തും ഈദ്‌ഗാഹുകള്‍ ഇത്തവണ ഉണ്ടായിരിക്കില്ല.