Breaking News

Trending right now:
Description
 
Jul 04, 2016

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി തള്ളി

image ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസ്‌.അച്യുതാനന്ദന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിഎസിന്റെ രാഷ്ട്രീയ പകപോക്കലിന്‌ സമയം ചെലവഴിക്കാനില്ലെന്നു നിരീക്ഷിച്ചാണ്‌ കോടതി ഹര്‍ജി തള്ളിയത്‌. കോടതിക്ക്‌ തീര്‍പ്പാക്കാന്‍ മറ്റു പല പ്രധാന കാര്യങ്ങളുമുണ്ടെന്നു കോടതി വ്യക്തമാക്കി. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അന്വേഷിച്ച എസ്‌ഐടി സംഘം തന്നെ കേസ്‌ അട്ടിമറിക്കപ്പെട്ടു എന്നു റിപ്പോര്‍ട്ട്‌ നല്‍കിയെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി. കേസില്‍ ശരിയായ അന്വേഷണത്തിന്‌ സിബിഐയെ നിയോഗിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. വിഎസിന്റെ നിലപാട്‌ രാഷ്ട്രീയ പ്രേരിതമാണെ നിലപാടാണ്‌ സംസ്ഥാന സര്‍ക്കാരും ഇന്നു സ്വീകരിച്ചത്‌. വിഎസ്‌ കേസിനെ രാഷ്ട്രീയമായാണ്‌ സമീപിക്കുന്നതെന്ന്‌ സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വി.എസ്‌ രാഷ്‌ട്രീയക്കാരനാണെന്നും കേസില്‍ ആരോപണ വിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്‌ട്രീയ പ്രവര്‍ത്തകനാണെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞാലിക്കുട്ടിയോടുള്ള രാഷ്‌ട്രീയ വിരോധമാകാം വി.എസ്‌ ഹര്‍ജി നല്‍കാന്‍ കാരണം. രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോടതിയെ ഉപയോഗിക്കരുതെന്നും നിരീക്ഷണമുണ്ടായി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി.എസിന്‌ വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി.