Breaking News

Trending right now:
Description
 
Jul 04, 2016

മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാന്‍ അധികാരം വേണമെന്ന്‌ ഋഷിരാജ്‌സിങ്‌

image മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കുന്നതിനും നിയമനടപടികള്‍ സ്വീകരിക്കുന്നതിനും എക്‌സൈസിനും അധികാരം നല്‍കണമെന്നു ചാണ്ടിക്കാട്ടി എക്‌സൈസ്‌ കമ്മീഷണര്‍ ഋഷി രാജ്‌ സിങ്‌ സര്‍ക്കിനു കത്തുനല്‍കി. വാഹനപരിശോധനയ്‌ക്കിടെ മദ്യപിച്ച ഡ്രൈവര്‍മാരെ പിടികൂടിയാലും നിയമനടപടിക്കു ഇപ്പോള്‍ എക്‌സൈസ്‌ വകുപ്പിന്‌ അധികാരമില്ല. പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും മാത്രമേ ഇത്‌ സാധിക്കുകയുള്ളൂ. എക്‌സൈസ്‌ വകുപ്പിന്റെ നടപടികളെ ഇതു ശരിക്കും ദുര്‍ബലമാക്കുകയാണ്‌ ചെയ്യുന്നത്‌. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്‌പിരിറ്റ്‌ കടത്തു തടയാന്‍ പ്രധാന ചെക്ക്‌ പോസ്‌റ്റുകളായ അമരവിള, ആര്യങ്കാവ്‌, വാളയാര്‍, മഞ്ചേശ്വരം, കൂട്ടുപുഴ എന്നിവിടങ്ങളില്‍ വെഹിക്കിള്‍ സ്‌കാനര്‍ സ്ഥാപിക്കണമെന്നും സര്‍ക്കാരിനു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. പച്ചക്കറികളും മത്സ്യവും മറ്റും എത്തിക്കുന്ന വാഹനങ്ങളിലാണ്‌ ഇവ കടത്തുന്നത്‌. ഈ വാഹനങ്ങളുടെ പരിശോധന ഇപ്പോള്‍ തികച്ചും അശാസ്‌ത്രീയമാണ്‌. ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ വെഹിക്കിള്‍ സ്‌ക്‌ാനര്‍ സ്ഥാപിച്ചതോടെ കള്ളക്കടത്ത്‌ കുറഞ്ഞിട്ടുണ്ട്‌. അബ്‌കാരി കേസുകളുടെ ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്നും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌.