Breaking News

Trending right now:
Description
 
Jul 03, 2016

നിയമസഭയിലെ കൂട്ട ഉറക്കം ബിബിസി ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചു

image കേരള നിയമസഭയിലിരുന്ന്‌ എംഎല്‍എ മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ കോര്‍പ്പറേഷനായ ബിബിസി ലോകമെങ്ങുമുള്ളവരെ കാട്ടിക്കൊടുത്തു. ബിബിസി തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ബിബിസി ട്രെന്‍ഡിങിലാണ്‌ കേരള നിയമസഭയിലെ കൂട്ട ഉറക്കം ഇടംപിടിച്ചത്‌. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഉറങ്ങിപ്പോയ എല്‌ദോസ്‌ കുന്നപ്പിള്ളിയെ വി.ടി.ബല്‍റാം വിളിച്ചുണര്‍ത്തുന്ന രംഗമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പലതും അതേ രൂപത്തില്‍ ബിബിസി ട്രെന്‍ഡിങ്‌ ലോകമെങ്ങുമുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ എത്തിക്കുന്നുണ്ട്‌. അത്തരത്തിലൊന്നാണ്‌ നിയമസഭയിലെ ഉറക്കം. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങും വൈറലുമാകുന്ന കൗതുക വാര്‍ത്തകള്‍ക്കായിട്ടാണ്‌ ബിബിസി ട്രെന്‍ഡിങ്‌ തുടങ്ങിയതുതന്നെ. ജനപ്രിയ കൗതുകവാര്‍ത്തകളും അവയുടെ പൊരുളും തേടുന്നവരെന്നാണ്‌ ബിബിസി ട്രെന്‍ഡിങ്‌ സ്വയം പരിചയപ്പെടുത്തുന്നത്‌.