Breaking News

Trending right now:
Description
 
Jul 03, 2016

വീടിനു സമീപത്തെ കിണറ്റില്‍ സൈക്കിളുമായി വീണ വിദ്യാര്‍ഥിനി മരിച്ചു

image കൂട്ടുകാരുമൊത്തു സൈക്കിള്‍ സവാരി നടത്തുന്നതിനിടെ നാലാക്ലാസ്‌ വിദ്യാര്‍ഥിനി റോഡരുകിലുള്ള കിണറ്റില്‍ വീണു മരിച്ചു. മൂവാറ്റുപുഴ നിര്‍മല പബ്ലിക്‌ സ്‌കൂള്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥിനി പോത്താനിക്കാട്‌ ഏനാനിക്കല്‍ ലൈജു ജയിംസിന്റെ മകള്‍ ജില്‍റ്റ മരിയ ലൈജു (9) ആണ്‌ മരിച്ചത്‌. ശനിയാഴ്‌ച വൈകുന്നേരം നാലോടെ മൂവാറ്റുപുഴ ശിവന്‍കുന്ന്‌ ഗവണ്‍മെന്റ്‌ എച്ച്‌എസിനു പിന്നിലെ വാടകവീടിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി വഴിയില്‍ സൈക്കിള്‍ സവാരി നടത്തുന്നതിനിടെ ജില്‍റ്റയുടെ സൈക്കിള്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ടു. നാലടിയോളം താഴെയുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്കാണ്‌ സൈക്കിളുമായി ജില്‍റ്റവീണത്‌. ചുറ്റുമതില്‍ ഉണ്ടായിരുന്ന കിണറിനു മുകളില്‍ അലൂമിനിയം ഷീറ്റ്‌ സ്ഥാപിച്ചിരുന്നെങ്കിലും ഇതിനുള്ളിലൂടെയാണു 30 അടിയോളം താഴ്‌ചയുള്ള കിണറ്റിലേക്കു വീണത്‌. സമീപവാസികള്‍ കയര്‍ ഇട്ടുകൊടുത്തു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജില്‍റ്റയ്‌ക്കു കയറില്‍ പിടിക്കാനായില്ല. സംഭവമറിഞ്ഞു ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തി. ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളമായി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്‌ക്കും മരിച്ചു. ജില്‍റ്റയുടെ പിതാവ്‌ ലൈജു ഷാര്‍ജയിലാണ്‌. ജിന്‍ജുവാണ്‌ അമ്മ. ഒരു സഹോദരനുണ്ട്‌.