Breaking News

Trending right now:
Description
 
Jul 02, 2016

ബാര്‍കോഴ ഉള്‍പ്പെടെയുള്ള കേസുകളില്‍ പുരന്വേഷണം

image സംസ്ഥാനത്ത്‌ ഏറെ വിവാദമുണ്ടാക്കിയ ബാര്‍കോഴ, പാറ്റൂര്‍ ഭൂമി കൈയേറ്റ കേസുകളില്‍ വിജിലന്‍സ്‌ പുനരന്വേഷണ സാധ്യത തേടുന്നു. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇരു കേസുകളും അട്ടിമറിക്കപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്‌ വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌ പുനരന്വേഷണ സാധ്യത തേടുന്നത്‌. ഇതുസംബന്ധിച്ച്‌ അദ്ദേഹം നിയമോപദേശം തേടി. ഈ കേസുകളുടെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ട്‌. ബാര്‍ കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ക്കെതിരായ കേസുകളും പാറ്റൂരില്‍ ഫ്‌ളാറ്റ്‌ നിര്‍മാണ കമ്പനി ജല അഥോറിറ്റിയുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസുമാണ്‌ ഇതോടെ സജീവമാകുന്നത്‌. മാണിക്കെതിരെ തെളിവില്ലെന്ന രണ്ടാമത്തെ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്‌. കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്‌ചയുണ്ടായെന്ന നിഗമനത്തിലാണു ജേക്കബ്‌ തോമസ്‌. പാറ്റൂരില്‍ 2013-ല്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയത്‌ ആദ്യം കണ്ടെത്തിയത്‌ വിജിലന്‍സാണ്‌. കൈയേറ്റക്കാര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ നല്‍കിയിട്ടും ഫലമുണ്ടായില്ല. കമ്പനിയുടെ ആവശ്യപ്രകാരം ജല അഥോറിറ്റി പൈപ്പ്‌ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ഒത്താശ ചെയ്‌തു കൊടുക്കുകയായിരുന്നു. ഇതു മന്ത്രിതല തീരുമാനമായതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, റവന്യു മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, മുന്‍ ചീഫ്‌ സെക്രട്ടറി ഇ.കെ. ഭരത്‌ ഭൂഷണ്‍, ലാന്‍ഡ്‌ റവന്യു കമീഷണര്‍, ജില്ലാ കലക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക്‌ പുനരന്വേഷിക്കാനാണ്‌ ആലോചന. പാറ്റൂര്‍ കേസ്‌ ഇപ്പോള്‍ ലോകായുക്തയുടെ പരിഗണനയിലാണ്‌.