Breaking News

Trending right now:
Description
 
Jul 02, 2016

ആടിനെ പീഡിപ്പിച്ച കേസില്‍ അമീറുലിനെ അറസ്റ്റു ചെയ്‌തു

image പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം പ്രകൃതിവിരുദ്ധമായി പെണ്ണാടിനെ പീഡിപ്പിച്ച കേസില്‍ പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. കുറുപ്പംപടി പൊലീസ്‌ നേരത്തെ റജിസ്റ്റര്‍ ചെയ്‌ത കേസിലാണ്‌ ഇന്നലെ അറസ്റ്റു ചെയ്‌തത്‌. കാക്കനാട്‌ ജില്ലാ ജയിലിലാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ഈ കേസിന്റെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി അമീറുലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ്‌ തീരുമാനം. ഇതിനായി കുറുപ്പംപടി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. വട്ടോളിപ്പടിയില്‍ ജിഷയുടെ വീടിന്‌ പരിസരത്തുള്ള ആടിനെ പീഡിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്‌തതായിട്ടാണ്‌ കേസ്‌. ജിഷയുടെ കൊലപാതകം നടക്കുന്നതിനു രണ്ടാഴ്‌ച മുമ്പാണ്‌ ആടിനെ പീഡിപ്പിച്ച സംഭവം ഉണ്ടായത്‌. കനാലിന്റെ കരയില്‍ കെട്ടിയിട്ടിരുന്ന ആടിനെയാണ്‌ പീഡനത്തിനു വിധേയമാക്കിയത്‌. സമാനമായ മറ്റൊരു കേസിലും പ്രതിയാണ്‌ അമീറുല്‍. ഇതുസംബന്ധിച്ചും പൊലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. ജിഷകേസില്‍ കാക്കനാട്ടെ ജില്ലാ ജയിലില്‍ സി ബ്ലോക്കിലെ സെല്ലില്‍ മറ്റ്‌ രണ്ടു തടവുകാര്‍ക്കൊപ്പമാണ്‌ അമീറുളിനെ പാര്‍പ്പിച്ചിരിക്കുന്നത്‌.