Breaking News

Trending right now:
Description
 
Jul 01, 2016

പട്ടണത്തില്‍ സൈക്കിള്‍ ട്രാക്കുകള്‍: ടി.ആര്‍.എ സ്വാഗതം ചെയ്തു

image ആലപ്പുഴ: പട്ടണത്തിലെ റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ എന്ന തത്തംപള്ളി റസിഡന്റസ് അസോസിയേഷന്‍ (ടി.ആര്‍.എ) മുന്നോട്ടു വച്ച ആശയം ഈ വര്‍ഷം നടപ്പിലാക്കാന്‍ തുടങ്ങുമെന്ന പ്രഖ്യാപനം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ സ്വാഗതം ചെയ്തു.

നഗരസഭ ടൗണ്‍ ഹാളില്‍ ചേര്‍ന്ന നഗരസഭ 2016-17 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗ ഉദ്ഘാടന വേളയില്‍ വരും പദ്ധതികളെക്കുറിച്ച് സെക്രട്ടറി അരുണ്‍ രംഗന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ ഭരണമേറ്റു ആറു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വെളിച്ചം, വഴി തുടങ്ങിയവയുടെ കാര്യങ്ങളില്‍ സൃഷ്ടിപരമായ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നു ചെയര്‍മാന്‍ തോമസ് ജോസഫും പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണനും സ്വയംവിമര്‍ശനത്തിലൂടെ സൂചിപ്പിച്ചു.