Breaking News

Trending right now:
Description
 
Jul 01, 2016

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം: ടി.ആര്‍.എ

image ആലപ്പുഴ: മുനിസിപ്പാലിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി ജനോപകാരപ്രദമാകുന്ന വിധത്തില്‍ ഏര്‍പ്പെടുത്തണമെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അധികൃതരോട് അഭ്യര്‍ഥിച്ചു. 

ഈ ആവശ്യങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിച്ചിട്ടും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുള്ളതു ഖേദകരമാണ്. സാങ്കേതികത ജനങ്ങളിലേക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ അത്യാവശ്യനടപടികള്‍ സ്വീകരിക്കണം. ഇന്റര്‍നെറ്റിലൂടെയുള്ള ഇടപാടുകളിലൂടെ കടലാസിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്നതിനാല്‍ അതു പ്രോത്സാഹിപ്പിക്കേണ്ടതാണ്: ചെയര്‍മാന്‍ തോമസ് ജോസഫിനും സെക്രട്ടറി അരുണ്‍ രംഗനും അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

> പൊതുജനങ്ങള്‍ ഇ-മെയിലിലൂടെ അയക്കുന്ന കത്തുകള്‍ക്ക് അക്കനോളഡ്ജ്‌മെന്റോ മറുപടിയോ ലഭിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല.

> മുനിസിപ്പാലിറ്റിയുടെ ഉത്തരവുകള്‍, അറിയിപ്പുകള്‍, യോഗങ്ങളുടെ മിനിട്‌സുകള്‍, ഫീസ് വിവരങ്ങള്‍, മാതൃകാ അപേക്ഷാ ഫോറങ്ങള്‍ തുടങ്ങിയവ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല.

> ഔദ്യോഗിക വെബ്‌സൈറ്റിലെ (http://www.alappuzhamunicipality.in) പേജുകള്‍ പൂര്‍ണമോ പലതും പ്രവര്‍ത്തനക്ഷമമോ അല്ല.

> കുറഞ്ഞത് അഞ്ചു വര്‍ഷത്തെയെങ്കിലും ബജറ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല.

> മുനിസിപ്പാലിറ്റി ഭക്ഷണശാലകളിലും മറ്റും നടത്തുന്ന പരിശോധനകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നില്ല.

> കംപ്യൂട്ടര്‍ സ്വന്തമായി ഇല്ലാത്തവര്‍ക്കു വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കാന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടില്ല.