Breaking News

Trending right now:
Description
 
Jul 01, 2016

ആലപ്പുഴയില്‍ സൈക്കിളുകാര്‍ക്ക് തിക്കുമുട്ടല്‍; ജര്‍മനിയില്‍ സുഗമായി പോകാന്‍ ഹൈവേ!

image

ആലപ്പുഴ പട്ടണത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ ഏറെയാണ്. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ധാരാളമായി ഉപയോഗിക്കുന്നു. പരിസരമലിനീകരണമില്ലാത്തതിനാല്‍ പ്രോത്സാഹിപ്പിക്കേണ്ട ഗതാഗത മാര്‍ഗം. എന്നാല്‍ പട്ടണത്തിലൂടെയുള്ള സൈക്കിള്‍ സവാരി ഏവര്‍ക്കും പേടിസ്വപ്‌നമാണ്. ആരേയും പരിഗണിക്കാതെ ചീറിപ്പായുന്ന മോട്ടോര്‍വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ കൈയില്‍പിടിച്ചാണ് അവരുടെ സഞ്ചാരം. ഉള്ള റോഡുകളില്‍ കഴിയുന്നത്ര സൈക്കിള്‍ ട്രാക്കുകള്‍ ഉണ്ടാക്കണമെന്നും അപകടരഹിതമായ സഞ്ചാരം ഉറപ്പുവരുത്തണമെന്നും തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടു പല വര്‍ഷങ്ങളായി. ഭരണാധികാരികള്‍ ഒന്നും അതില്‍ താത്പര്യം കാണിച്ചിട്ടില്ല.

ഇതേസമയം, ജര്‍മനിയില്‍ നിന്നുള്ള വാര്‍ത്ത കാണുക. കാറുകള്‍ അടക്കമുള്ള മോട്ടോര്‍വാഹന വിമുക്തമായ ബൈസൈക്കിള്‍ ഹൈവേയാണ് (ബൈക്ക് ഓട്ടോബാന്‍/സൈക്കിള്‍ റൂട്ട്) അവിടെ നിര്‍മ്മിക്കുന്നത്. പത്തു നഗരങ്ങളെ ബന്ധിപ്പിക്കുന്ന 62 മൈല്‍ (100 കിലോമീറ്റര്‍) ഹൈവേയുടെ ആദ്യഭാഗമായ മൂന്നു മൈല്‍ (അഞ്ചു കിലോമീറ്റര്‍) 2016 ജനുവരിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനിടെ നാലു സര്‍വകലാശാലകളുമുണ്ട്. സാധാരണ ഹൈവേ പോലെ തന്നെ ഗതാഗതം സുഗമമാക്കാന്‍ പാസിംഗ് ലേയ്‌നുകളും അണ്ടര്‍പാസുകളും ഓവര്‍പാസുകളും സ്ട്രീറ്റ് ലൈറ്റുകളുമൊക്കെയുണ്ട്. 13 അടി വീതിയുള്ള പാത. സൗകര്യമായി ഓവര്‍ടേക്കിംഗ് നടത്താം. ഇവിടെയും അതു പോലെയുണ്ടാക്കാന്‍ ഭൂമിയില്ലെങ്കിലും ഉള്ള റോഡുകളുടെ വശത്ത് ഭയരഹിതമായി സൈക്കിളുകാര്‍ക്കു പോകാന്‍ അധികൃതര്‍ മനസുവച്ചാല്‍ സംവിധാനം ഒരുക്കാവുന്നതേയുള്ളു.

ജര്‍മനിയിലെ നഗരങ്ങളായ ഡുയിസ്ബര്‍ഗ്, ബോഷം, ഹാം തുടങ്ങിയയിടങ്ങളിലൂടെ കടന്നു പോകുന്ന ബൈസൈക്കിള്‍ ഹൈവേയാണ് ഫോട്ടോയില്‍.