Breaking News

Trending right now:
Description
 
Jul 01, 2016

ഡോക്ടർ രാമൻ മാരാർ മേമോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2016

image

മെൽബണ്‍ :- മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിക്കുന്ന ​രണ്ടാമത് ​​ഡോക്ടർ രാമൻ മാരാർ മേമോറിയൽ ഫുട്ബോൾ ടൂർണമെന്റ്  2016 ​ഓഗസ്റ്റ്‌  ​21, 2​7,28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക്‌ ഗ്രൗണ്ടിൽ നടക്കും. ആദ്യം രെജിസ്റ്റെർ ചെയ്യുന്ന 8 ടീമുകൾക്കാണ് പ്രവേശനം. ​ഓഗസ്റ്റ്‌ 21 ,27 ശനി ദിവസങ്ങളിൽ  ​ പ്രാഥമീക റൌണ്ട് ​ മത്സരങ്ങളും, ​ഓഗസ്റ്റ്‌ 28 ഞായർ സെമി, ഫൈനൽ മത്സരങ്ങളും നടക്കും. ​


200 ഡോളർ ആണ് രെജിസ്ട്രേഷൻ ഫീസ്‌. ഒന്നാം സമ്മാനം 751 ഡോളറും, രണ്ടാം സമ്മാനം, 151 ഡോളറും. രെജിസ്ടർ ചെയ്യുന്നതിന് ജെറി ജോൺ (0468885054) ​/ ജിബിൻ (0433297727)​ ​എന്ന നമ്പറിലോ, secretary@mavaustrlia.com.au എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. ​മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾക്ക് ഓഗസ്റ്റ്‌ 27 ശനി, 28 ഞായർ തീയതികളിൽ പങ്കെടുത്തു മടങ്ങാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 20 മിനുട്ട് വീതം ഉള്ള രണ്ടു പകുതികളും, പത്തു മിനിട്ട് ബ്രേയ്ക്കും ഉൾപ്പെട്ട ​50 മിനിറ്റ് മത്സരങ്ങൾ ആണ് ഓരോന്നും.  



മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരനാ​ർഥം  ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് മാവ് ഫേസ് ബുക്ക്‌ പേജ് www.facebook.com/malayaleevictoria, വെബ്‌ സൈറ്റ് www.mavaustralia.com.au എന്നിവ സന്തർഷിക്കുക. ​ഫുട്ബോൾ പ്രേമികൾ ആയ മലയാളികൾക്ക് മത്സരം കാണാൻ ഉള്ള സൌകര്യവും ഉണ്ട്. ​​​Address :- Oval 1 - Tatterson Park,  Cheltenham Road, Keysborough South (behind Springers Leisure Centre) (Melway 89 A11)​. 2015 ലെ ​​​​ഡോക്ടർ രാമൻ മാരാർ മേമോറിയൽ ഫുട്ബോൾ ​​ടൂർണമെന്റ്​, 2014 ലെ മാവ് സോക്കർ ​ടൂർണമെന്റ്​ എന്നിവ വൻ വിജയം ആയിരുന്നു. ​​​​2015 ലെ ടൂർണമെന്റിൽ മോഹൻലാൽ മൊസ്റ്റാഷ്, 2014 ലെ ടൂർണമെന്റിൽ ഡി എൻ ഡി കാൻബെറ എന്നീ ടീമുകൾ ആണ് ജേതാക്കൾ ആയത്.​