Breaking News

Trending right now:
Description
 
Jul 01, 2016

കാമുകിയെ കൊലപ്പെടുത്തി കാമുകന്‍ ആത്മഹത്യചെയ്‌തു

image കാമുകിക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന്‌ കാമുകന്‍ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന്‌ കാമുകന്‍ ആ്‌തമഹത്യചെയ്‌തു. നൃത്താധ്യാപകനായിരുന്നു കാമുകന്‍. ഇന്‍ഡോര്‍ സ്വദേശിയായ സച്ചിന്‍ എന്ന സോനു ആണ്‌ കാമുകിയും നൃത്തവിദ്യാര്‍ഥിനിയുമായ യോഗിതയെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കിയത്‌. ഇരുവര്‍ക്കും 24 വയസാണ്‌. ദക്ഷിണ ഡല്‍ഹിയിലെ നബ്‌ സരായിയിലെ നൃത്തപഠന കേന്ദ്രത്തില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം. ചത്തര്‍പൂര്‍ സ്വദേശിനിയാണ്‌ യോഗിത. സച്ചിനും യോഗിതയും ദീര്‍ഘനാളുകളായി ഇഷ്ടത്തിലായിരുന്നു. മറ്റൊരാളുമായി യോഗിതയ്‌ക്ക്‌ ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇത്‌ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹത്തിനരികില്‍നിന്ന്‌ മെഴുക്‌ തിരികളും പൂക്കളും കണ്ടെടുത്തു. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.