Breaking News

Trending right now:
Description
 
Jul 01, 2016

93-ാം വയസില്‍ വിഎസ്‌ സിനിമയിലേക്ക്‌

image സി.കെ.ജീവന്‍ദാസ്‌ സംവിധാനം ചെയ്യുന്ന ക്യാംപസ്‌ ഡയറി എന്ന സിനിമയില്‍ വി.എസ്‌.അച്യുതാനന്ദന്‍ പ്രധാന വേഷത്തിലെത്തുന്നു. ഒരു കോളജിലെ വിദ്യാര്‍ഥി സമരത്തിന്‌ ഐക്യദാര്‍ഢ്യവുമായിട്ടാണ്‌ വിഎസിന്റെ വരവ്‌. കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള ചേരിപ്പോരും തുടര്‍ന്നുള്ള പോസ്‌റ്റര്‍ യുദ്ധവുമെല്ലാമാണു തുടക്കം. ഗ്രാമത്തിലെ ജലസൃദ്ധമായ പുഴവറ്റിപ്പോയതുമായി ബന്ധപ്പെട്ട സംഭവങ്ങളും വെള്ളക്കമ്പനിയിലേക്ക്‌ വെള്ളം കടത്തുന്നതും വിദ്യാര്‍ഥിസമരവുമെല്ലാം കോര്‍ത്തിണക്കിയാണ്‌ സിനിമ ഒരുക്കിയിരിക്കുന്നത്‌. സിനിമാ ഷൂട്ടിങ്ങിനായി വിഎസ്‌ ഒമ്പതിന്‌ കൂത്തുപറമ്പില്‍ എത്തും. വിഎസ്‌ അച്യുതാനന്ദന്‍ തന്നെയായാണ്‌ അദ്ദേഹം സിനിമയില്‍ വരുന്നതെന്ന്‌ പ്രത്യേകതയുമുണ്ട്‌. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ്‌ ക്ലബ്‌ എന്ന കൂട്ടായ്‌മയുടെ പ്രഥമ സംരഭമാണ്‌ ക്യാംപസ്‌ ഡയറി. സി.കെ.സരസപ്പനും സജയ്‌ ആലക്കണ്ടിയുമാ്‌ നിര്‍മാതാക്കള്‍. സുദേവ്‌ നായര്‍, ജോയ്‌ മാത്യു, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസനല്‍ വിജയ്‌ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്‌.