Breaking News

Trending right now:
Description
 
Jun 30, 2016

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ്‌ മരിച്ചു

image ഡല്‍ഹി സല്‍വാന്‍ പബ്ലിക്‌ സ്‌കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിയും പാലക്കാട്‌ സ്വദേശി ഉണ്ണിക്കൃഷ്‌ണന്റെ മകനുമായ രജതാണയെ പാന്‍മസാല വില്‍പ്പനക്കാരനും കൂട്ടാളിയും മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ബുധനാഴ്‌ച വൈകിട്ട്‌ ആറരയോടെ ട്യൂഷന്‍കഴിഞ്ഞ്‌ തിരികെ മയൂര്‍ വിഹാറിലെ താമസ സ്ഥലത്തേക്ക്‌ വരുന്നതിനിടെയാണ്‌ സംഭവം. രജതിനൊപ്പമുള്ള മറ്റു മൂന്നു കുട്ടികള്‍ക്കും മര്‍ദനമേറ്റു. പാന്‍മസാല മോഷ്ടിച്ചുവെന്ന്‌ ആരോപിച്ച്‌ വഴിയരുകിലെ കച്ചവടക്കാരന്‍ വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അടുത്തുള്ള പാര്‍ക്കില്‍ എത്തിച്ച്‌ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ ബോധം നഷ്ടപ്പെട്ട്‌ വീണ രജതാണയെ അക്രമികള്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഏറെ താമസിയാതെ രജതാണ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തില്ല. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ്‌ അനാസ്ഥ കാട്ടിയതായി ബന്ധുക്കളും പ്രദേശവാസികളും ആരോപിച്ചു.