Breaking News

Trending right now:
Description
 
Jun 30, 2016

സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി: മന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌

image സംസ്ഥാനത്തിന്റെ പൊതുകടം ഒന്നരലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന്‌ ധനമന്ത്രി ഡോ. ടി.എം. തോമസ്‌ ഐസക്ക്‌ നിയമസഭയെ അറിയിച്ചു. 2011 മാര്‍ച്ചില്‍ ഇത്‌ 73655 കോടിയായിരുന്നു. സംസ്ഥാനത്തിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയാണ്‌. പെന്‍ഷന്‍കുടിശിക 1000 കോടിവരും. വിവിധ വകുപ്പുകള്‍ക്ക്‌ നല്‍കാനുള്ള ബില്‍ കുടിശിക 2000 കോടിയാണ്‌. കരാറുകാരുടെ ബില്ലുകള്‍ 1600 കോടി കുടിശികയാണ്‌. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കു പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വിഷമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 2006 മാര്‍ച്ച്‌ മാസത്തില്‍ 146 കോടി രൂപയായിരുന്നു ട്രഷറി കാഷ്‌ ബാലന്‍സ്‌. പിന്നീടുള്ള ഓരോ വര്‍ഷവും ഇത്‌ അനുക്രമമായി വര്‍ധിച്ച്‌ 2011 ല്‍ 3,513 കോടി രൂപയായി തീര്‍ന്നു. പിന്നീട്‌ യുഡിഎഫ്‌ അധികാരത്തില്‍ എത്തിയതിനുശേഷം ആദ്യ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ട്രഷറി കാഷ്‌ ബാലന്‍സ്‌ 2,711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ്‌ 2015 ല്‍ 142 കോടി രൂപയായി. 2016ല്‍ ഇത്‌ 173 കോടി രൂപ കമ്മിയായി. സ്ഥാനമൊഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ ചെലവ്‌ ഞെരുക്കിയില്ല, വരുമാനം കൂട്ടിയതുമില്ല. അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ്‌ നികുതി വരുമാന വളര്‍ച്ചയില്‍ വന്‍ കുറവ്‌ ഉണ്ടായിട്ടുള്ളതെന്നു ഡോ.ടി.എം.തോമസ്‌ ഐസക്‌ വ്യക്തമാക്കി.