Breaking News

Trending right now:
Description
 
Jun 29, 2016

സീറോ മലബാര്‍ ന്യൂസിലൂടെ സഭാവിശേഷങ്ങള്‍ വേഗത്തിലറിയാം

image സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക്‌ സഭാ വാര്‍ത്തകളും പ്രതികരണങ്ങളും മറ്റു വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈല്‍ ആപ്‌-സീറോ മലബാര്‍ ന്യൂസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സഭയിലെ 45 ലക്ഷത്തോളം വിശ്വാസികളില്‍ 15 ലക്ഷം പേര്‍ കേരളത്തിനു പുറത്താണ്‌ ജീവിക്കുന്നത്‌. ഏഴര ലക്ഷത്തോളം വിദേശത്തുമുണ്ട്‌. ഇവര്‍ക്കും മറ്റുള്ളവര്‍ക്കും സഭാവിശേഷങ്ങള്‍ വേഗത്തിലറിയാനും പങ്കുവയ്‌ക്കാനും മൊബൈല്‍ ആപ്‌ സഹായകമാകും. സഭാകേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പുകള്‍, ഔദ്യോഗിക പരിപാടികള്‍, സാമൂഹിക വിഷയങ്ങളില്‍ സഭയുടെ നിലപാട്‌, പത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം സീറോ മലബാര്‍ ന്യൂസില്‍ ലഭിക്കും. ആന്‍ഡ്രോയ്‌ഡ്‌, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ പ്ലേ സ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം. വിന്‍ഡോസ്‌ ആപ്ലിക്കേഷന്‍സ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ ഗൂഗിള്‍വഴി സീറോമലബാര്‍ ന്യൂസില്‍ എത്താനാകും.