Breaking News

Trending right now:
Description
 
Jun 29, 2016

വി.ശശി ഡപ്യൂട്ടി സ്‌പീക്കര്‍; ഒരുവോട്ട്‌ അസാധു

image പതിനാലാം നിയമസഭയിലെ ഡെപ്യൂട്ടി സ്‌പീക്കറായി എല്‍ഡിഎഫിലെ വി. ശശിയെ തിരഞ്ഞെടുത്തു. യുഡിഎഫിന്റെ ഐ. സി. ബാലകൃഷ്‌ണനെ പരാജയപ്പെടുത്തിയാണ്‌ ശശി ഡെപ്യൂട്ടി സ്‌പീക്കറായത്‌. വി.ശശി-90, ഐ.സി.ബാലകൃഷ്‌ണ്‍-45, അസാധു-ഒന്ന്‌ എന്നിങ്ങനെയാണ്‌ വോട്ടുനില. ചിറയിന്‍കീഴില്‍നിന്നുള്ള സിപിഐ പ്രതിനിധിയാണു വി. ശശി. രാവിലെ 9.30നു സ്‌പീക്കറുടെ ചേംബറിലാണു തിരഞ്ഞെടുപ്പ്‌. സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു അനുകൂലമായി വോട്ടു ചെയ്‌ത ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ ഇത്തവണ വോട്ട്‌ ചെയാന്‍ എത്തിയില്ല. ഇടതുമുന്നണിയിലെ ചിറ്റൂരില്‍നിന്നുള്ള എംഎല്‍എ കെ.കൃഷ്‌ണന്‍കുട്ടി, യുഡിഎഫ്‌ എംഎല്‍എമാരായ അനൂപ്‌ ജേക്കബ്‌, സി.മമ്മൂട്ടി എന്നിവരും സഭയില്‍ എത്തിയിരുന്നില്ല. ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെയും സ്വതന്ത്ര എംഎല്‍എ പി.സി.ജോര്‍ജിന്റെയും വോട്ട്‌ വേണ്ടെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അനൂപ്‌ ജേക്കബും സി.മമ്മൂട്ടിയും വിദേശത്തായതിനാലാണ്‌ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത്‌. തിരരഞ്ഞെടുപ്പില്‍ അസാധുവായ ഒരു വോട്ട്‌ പി.സി.ജോര്‍ജിന്റേതാണ്‌. ഡെപ്യൂട്ടി സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ നോട്ട അനുവദിച്ചിരുന്നില്ല. എന്തുകൊണ്ട്‌ നോട്ട ഇല്ല എന്നു എഴുതി ബാലറ്റില്‍ ഒപ്പിട്ടാണ്‌ ജോര്‍ജ്‌ പെട്ടിയില്‍ നിക്ഷേപിച്ചത്‌. സ്‌പീക്കര്‍ തിരഞ്ഞെടപ്പില്‍ വോട്ട്‌ രേഖപ്പെടുത്താതെയും ജോര്‍ജ്‌ ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഇത്തവണ താന്‍ വോട്ടു രേഖപ്പെടുത്തുമെന്നും, സഭയില്‍ നിന്ന്‌ പുറത്തു വന്ന ശേഷം വോട്ട്‌ ചെയ്‌തത്‌ ആര്‍ക്കാണെന്നു വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഗ്ലോഇന്ത്യന്‍ പ്രതിനിധിയടക്കം എല്‍ഡിഎഫിന്‌ 92ഉം യുഡിഎഫിന്‌ 47ഉം അംഗങ്ങളാണ്‌ സഭയിലുള്ളത്‌.