Breaking News

Trending right now:
Description
 
Jun 29, 2016

അപകടത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

image ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മുണ്ടക്കയം വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ സനില്‍ ഫിലിപ്പ്‌ (33) മരിച്ചു. കഴിഞ്ഞ 20ന്‌ കോരുത്തോട്‌ റൂട്ടില്‍ പത്തുസെന്റില്‍വച്ച്‌ സനില്‍ സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട്‌ മറിഞ്ഞാണ്‌ അപകടം ഉണ്ടായത്‌. ന്യൂസ്‌ 18 കേരള ചാനലിന്റെ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു സനില്‍. നേരത്തെ റിപ്പോര്‍ട്ടര്‍, ജയ്‌ഹിന്ദ്‌ ചാനലുകളിലായി ഡല്‍ഹി, കോട്ടയം, ഇടുക്കി, കൊച്ചി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അവിവാഹിതനാണ്‌. ചൊവ്വാഴ്‌ച അര്‍ധ രാത്രിയോടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‌ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ മരിച്ചു. കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ കോട്ടയം പ്രസ്‌ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10ന്‌