Breaking News

Trending right now:
Description
 
Jun 28, 2016

ബാംഗ്ലൂരിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവര്‍ ആത്മഹത്യചെയ്‌തു

image ബംഗളൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവറായി വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഭാരതി വീരത്തിനെ (39) മരിച്ച നിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഒറ്റയ്‌ക്കാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. 10 വര്‍ഷം മുമ്പ്‌ ആന്ധ്രയില്‍നിന്നാണ്‌ ഭാരതി ബാംഗ്ലൂരില്‍ എത്തിയത്‌. തുടര്‍ന്ന്‌ തയ്യല്‍ജോലി നോക്കുന്നതിനിടെ ഡ്രൈവിങ്‌ പഠനം നടത്തി ഡ്രൈവറായി ജോലി കണ്ടെത്തി. രണ്ടുവര്‍ഷം മുമ്പാണ്‌ ബംഗളൂരുവിലെ ആദ്യ വനിതാ ടാക്‌സി ഡ്രൈവറെന്ന നിലയില്‍ ഭാരതി വാര്‍ത്തകളില്‍ ഇടം നേടിയത്‌. മൃതദേഹത്തിന്‌ സമീപത്തുനിന്ന്‌ ആത്മഹത്യ കുറിപ്പൊന്നും കിട്ടിയിട്ടില്ല. ഭാരതിയുടെ കാര്‍ വീടിനടുത്തുതന്നെയുണ്ടായിരുന്നു. വീട്ടുടമയാണ്‌ ഭാരതിയുടെ മരണം പൊലീസിനെ അറിയിച്ചത്‌. ഭാരതി സ്വയം ജീവനൊടുക്കിയതാണെന്നാണു പൊലീസിന്റെ നിഗമനം. പൊലീസ്‌ അന്വേഷണം ആരംഭിച്ചു.