Breaking News

Trending right now:
Description
 
Jun 28, 2016

മൂര്‍ഖന്റെ കടിയേറ്റ്‌ പാമ്പുപിടുത്തക്കരാന്‍ മരിച്ചു

image കരിമൂര്‍ഖന്റെ കടിയേറ്റ്‌ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാമ്പുപിടുത്തക്കാരന്‍ വാകത്താനം മാന്തറയില്‍ ബിജു മരിച്ചു. തിങ്കളാഴ്‌ച രാവിലെ പൊന്തന്‍പുഴ മൃഗാശുപത്രിയില്‍വച്ച്‌ ചികിത്സ നല്‍കാനായി മൂര്‍ഖനെ ചാക്കിനുള്ളില്‍നിന്ന്‌ പുറത്തെടുക്കുന്നതിനിടെ ബിജുവിന്റെ കൈയുടെ ഭാഗത്ത്‌ കടിക്കുകയായിരുന്നു. വനപാലകരാണ്‌ ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചത്‌. എലിഫന്റ്‌ സ്‌ക്വാഡിലെ അംഗം ചേത്തയ്‌ക്കല്‍ പുത്തന്‍പുരയ്‌ക്കല്‍ എം.ആര്‍. ബിജുവിന്റെ പുരയിടത്തില്‍ ജെസിബി ഉപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്യുന്നതിനിടെയാണ്‌ പെണ്‍വര്‍ഗത്തില്‍പെട്ട കരിമൂര്‍ഖനെ കണ്ടത്‌. ജെസിബിയുടെ ബ്ലേഡ്‌ കൊണ്ട്‌ മൂര്‍ഖന്‌ മുറിവേറ്റിരുന്നു. വിവരം അറിഞ്ഞെത്തിയ ബിജുവാ്‌ണ്‌ മൂര്‍ഖനെ ചികിത്സയ്‌ക്കായി മൃഗാശുപത്രിയില്‍ എത്തിച്ചത്‌. ഇതിനോടകം രണ്ടായിരത്തിലേറെ പാമ്പുകളെ ബിജു പിടികൂടിയിട്ടുണ്ട്‌. പാമ്പുകളെ പിടികൂടി ആളുകളുടെ ഭീതി അകറ്റുകയും ശരിയായ ആവാസസ്ഥലം കണ്ടെത്തി അവയെ തുറന്നുവിടുകയും ചെയ്യുകയായിരുന്നു ബിജുവിന്റെ രീതി. നാഷണല്‍ ജോഗ്രഫിക്കല്‍ ചാനലില്‍ പാമ്പുകളുടെ ജീവിതരീതികളും അവയെ പിടികൂടുന്നതും കണ്ടാണ്‌ പാമ്പുപിടിത്തത്തില്‍ ആകൃഷ്ടനായത്‌.