Breaking News

Trending right now:
Description
 
Jun 28, 2016

ടീം-86: മികച്ച വിജയം നേടിയവര്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

image ചങ്ങനാശേരി: എസ്‌.ബി. ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ ടീം-86 ഈ വര്‍ഷം എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ-പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. എസ്‌.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്‌ സമ്മേളനം കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ യൂറോളജിസ്‌റ്റും എസ്‌.ബി.യിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ ഡോ. കണ്ണന്‍ ആര്‍. നായര്‍ ഉദ്‌ഘാടനം ചെയ്‌തു. ടീം 86-ന്റെ പ്രസിഡന്റ്‌ ചാള്‍സ്‌ മാത്യു പാലാത്തറ അധ്യക്ഷത വഹിച്ചു. എസ്‌.ബി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ പി. കൊട്ടാരം പ്രിന്‍സിപ്പല്‍ പി.എ. കുര്യാച്ചന്‍, എസ്‌.ബി ഹൈസ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ വി. ജോസ്‌ പയസ്‌, ഫാ. സോണി തെക്കേക്കര, എം.സി. ബിനു, റോയ്‌ ജോണ്‍, ജോര്‍ജിമോന്‍ ജോസഫ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജോര്‍ജി കൈലാത്ത്‌ സ്വാഗതവും സാജന്‍ ജോയ്‌ നന്ദിയും പറഞ്ഞു. ക്യാപ്‌ഷന്‍: എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ-പ്ലസ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ചങ്ങനാശേരി എസ്‌.ബി. ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ ടീം-86-ന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ കാഷ്‌ അവാര്‍ഡ്‌ വിതരണവും പൂര്‍വവിദ്യാര്‍ത്ഥി സമ്മേളനവും ഡോ. കണ്ണന്‍ ആര്‍. നായര്‍ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. സോണി തെക്കേക്കര, പ്രിന്‍സിപ്പല്‍ പി.എ. കുര്യാച്ചന്‍, ഫാ. ജോസ്‌ പി. കൊട്ടാരം, വി. ജോസ്‌ പയസ്‌, ജോര്‍ജി കൈലാത്ത്‌, ചാള്‍സ്‌ മാത്യു പാലാത്തറ തുടങ്ങിയവര്‍ സമീപം.