Breaking News

Trending right now:
Description
 
Jun 26, 2016

അമ്മയുടെ യോഗത്തില്‍നിന്നു ജദഗീഷും സലീം കുമാറും വിട്ടു നിന്നു

image കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡിയോഗത്തില്‍നിന്നു ജദഗീഷും സലീം കുമാറും വിട്ടു നിന്നു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ താരങ്ങള്‍ക്കിടെയുണ്ടായ പരസ്യ വാക്‌പോരിനു പിന്നാലെയാണ്‌ അമ്മയുടെ യോഗം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുകേഷും ഗണേഷ്‌കുമാറും യോഗത്തില്‍ എത്തിയിട്ടുണ്ട്‌. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യോഗത്തിനെത്തില്ലെന്നു സലിംകുമാര്‍ അറിയിച്ചിരുന്നുവെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറയുന്നത്‌. സലീം കുമാറില്‍ നിന്ന്‌ രാജിക്കത്ത്‌ ലഭിച്ചിട്ടില്ലെന്ന്‌ അമ്മ ഭാരവാഹികള്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നു മാത്രമാണ്‌ അറിയിച്ചിരുന്നതെന്നും താരങ്ങള്‍ വ്യക്തമാക്കി. നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ താരങ്ങളായ ഗണേഷ്‌കുമാറും ജഗദീഷും മത്സരിച്ച പത്തനാപുരത്ത്‌ ഗണേഷിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ മോഹാലാല്‍ പോയത്‌ തെറ്റാണെന്നാരോപിച്ച്‌ സലീം കുമാര്‍ `അമ്മ' അംഗത്വം രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഗണേഷിനു വേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയ, തന്റെ ഉറ്റ സുഹൃത്തു കൂടിയായ മോഹന്‍ലാലിന്റെ നടപടി വേദനിപ്പിച്ചുവെന്ന്‌ ജഗദീഷും പ്രതികരിച്ചിരുന്നു. ഇരുവരും പങ്കെടുക്കാത്ത സാഹചര്യത്തില്‍, തിരഞ്ഞെടുപ്പിനിടെയുണ്ടായ അഭിപ്രായഭിന്നതകള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കില്ല. അമ്മയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നും പ്രധാനമായും ഇന്നു ചര്‍ച്ച ചെയ്യുക.