Breaking News

Trending right now:
Description
 
Jun 26, 2016

കാന്‍സറിന്‌ കാരണമാകുന്ന ബ്രെഡ്‌ വിറ്റഴിക്കുന്നവര്‍ക്കെതിരെ നടപടി

image കാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ്‌ ചേര്‍ത്ത ബ്രെഡുകളുടെ വില്‍പ്പന തടയാന്‍ ഭക്ഷ്യ സുരക്ഷാ അഥോറിറ്റി നടപടിയാരംഭിച്ചു. ഇതിനു പുറമേ കാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തിയ മറ്റൊരു രാസവസ്‌തുവായ പൊട്ടാസ്യം അയോഡേറ്റിനും നിരോധനം ഏര്‍പ്പെടുത്താനാണ്‌ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ തീരുമാനം. നിരോധിക്കപ്പെട്ട രാസവസ്‌തുക്കള്‍ ചേര്‍ത്ത ബ്രെഡ്‌ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരേ കര്‍ശന നപടി സ്വീകരിക്കും. ഇതു സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കാന്‍സറിനു കാരണമാകുമെന്നു കണ്ടെത്തിയാണു ബ്രെഡില്‍ പൊട്ടാസ്യം ബ്രോമേറ്റ്‌ ചേര്‍ക്കുന്നത്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചത്‌. പൊട്ടാസ്യം ബ്രോമേറ്റ്‌ ചേര്‍ത്ത ബ്രെഡ്‌ ഉത്‌പന്നങ്ങള്‍ വിപണിയില്‍നിന്നു പൂര്‍ണമായും പിന്‍വലിക്കാന്‍ കമ്പനികള്‍ക്കു ഭക്ഷ്യസുരക്ഷാ അഥോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്‍വയോണ്‍മെന്റ്‌ (സിഎസ്‌ഇ) നടത്തിയ പഠനത്തിലാണു രാജ്യത്തു വിറ്റഴിക്കുന്ന പല പ്രമുഖ ബ്രാന്‍ഡ്‌ ബ്രഡുകളിലും മാരക രാസവസ്‌തുവായ പൊട്ടാസ്യം ബ്രോമേറ്റിന്റെയും പൊട്ടാസ്യം അയോഡേറ്റിന്റെയും സാന്നിധ്യം കണ്ടെത്തിയത്‌.