Breaking News

Trending right now:
Description
 
Jun 26, 2016

കുട്ടികളുണ്ട്‌ സൂക്ഷിക്കുക എന്നചിത്രത്തില്‍ അനൂപ്‌ മേനോന്‍, ഭാവന പ്രധാന കഥാപാത്രം

image കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന കുട്ടികളുണ്ട്‌ സൂക്ഷിക്കുക എന്നീ ചിത്രത്തില്‍ അനൂപ്‌ മേനോന്‍, ഭാവന എന്നിവര്‍ ഗൗതം കേശവ്‌, ഷാഹിദ എന്നീ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മിലിട്ടറി ഓഫീസറായ ഗൗതം കേശവും ബിസിനസുകാരിയായ ഷാഹിദയും നഗരത്തിലെ ഒരു വീട്ടില്‍ സന്തോഷകരമായ കുടുംബജീവിതമാണ്‌ നയിക്കുന്നത്‌. അന്യമതക്കാരായ ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഈവിവാഹത്തിന്‌ വീട്ടുകാരുടെ അനുമതി ലഭിച്ചിരുന്നില്ല. ഇരുവരും സ്വന്തം വീടുകളില്‍നിന്നു വിട്ടുപോന്നാണ്‌ പുതിയ ജീവിതം ആരംഭിച്ചത്‌. ഇവരുടെ സന്തോഷം നിറഞ്ഞ ദാമ്പത്യത്തില്‍ രണ്ടുമക്കളുണ്ടായി-നീരജും നിരഞ്‌ജനും. മാതാപിതാക്കളെ ഏറെ ഇഷ്ടമാണ്‌ ഇരുവര്‍ക്കും. നന്മയും സ്‌നേഹവും സൗഹൃദവും നിറഞ്ഞുനില്‍ക്കുന്ന ഇവരുടെ കുടുംബജീവിതത്തില്‍ മതം ഒരിക്കലും തടസമായിരുന്നില്ല. കുട്ടികള്‍ക്ക്‌ എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയാണ്‌ വള്‍ത്തിയത്‌. ജീവിതത്തെ അത്ര ഗൗരവമായി കാണാത്ത നീരജും നിരഞ്‌ജനും അച്ഛനും അമ്മയ്‌ക്കുംവേണ്ടി സ്‌നേഹപൂര്‍വം ചെയ്യുന്ന ഒരുകാര്യം പ്രശ്‌നത്തില്‍ കലാശിച്ചു. അതു കുടുംബത്തിലും സമൂഹത്തിലും പ്രതികരണങ്ങളുണ്ടാക്കി. ഇതേതുടര്‍ന്ന്‌ അവരുടെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ്‌ ഈ എന്റര്‍ടെയ്‌നര്‍ ത്രില്ലര്‍ ചിത്രത്തില്‍ സംവിധായകന്‍ ദൃശ്യവത്‌കരിക്കുന്നത്‌. നീരജായി മാസ്റ്റര്‍ സിദ്ധാര്‍ഥ്‌ അജിതും നിരഞ്‌ജനായി മാസ്റ്റര്‍ സനൂപ്‌ സന്തോഷും വേഷമിടുന്നു. ഇരുവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ്‌ അവതരിപ്പിക്കുന്നത്‌. ചിത്രത്തില്‍ കുട്ടികള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. സാദിഖ്‌, ഷാജു ശ്രീധര്‍, മറിമായം ഖാലിദ്‌, സോഹന്‍ സീനുലാല്‍, മഗ്‌രന്ഥ്‌ ദേശ്‌ പാണ്‌ഡെ, അനുമോള്‍, താരാ കല്യാണ്‍, രമാദേവി തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങള്‍. പ്രഭാവര്‍മയുടെ വരികള്‍ക്കു ബിജിബാല്‍ ഈണം പകരുന്നു. പി.സുകുമാരാണ്‌ ഛായാഗ്രണം. എം. സ്റ്റാര്‍ സാറ്റലൈറ്റ്‌ കമ്യൂണിക്കേഷന്റെ ബാനറില്‍ ജി. മോഹനാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.