Breaking News

Trending right now:
Description
 
Jun 24, 2016

കോടതി മുറിയില്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ബെഞ്ച്‌ ക്ലാര്‍ക്ക്‌ അറസ്റ്റില്‍

image ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബെഞ്ച്‌ ക്ലാര്‍ക്ക്‌ കാലടി സ്വദേശി മാര്‍ട്ടിനെ (46) പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഏപ്രില്‍ 15 മുതല്‍ മേയ്‌ 26വരെയുള്ള കാലയളവിലാണ്‌ സഹപ്രവര്‍ത്തക പീഡനത്തിന്‌ ഇരയായത്‌. പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും മാര്‍ട്ടിന്‍ കുറ്റന്‍ സമ്മതിച്ചില്ല. ഇതേതുടര്‍ന്ന്‌ മറ്റു തെളിവുകള്‍ ശേഖരിച്ചശേഷമായിരുന്നു അറസ്‌റ്റ്‌. പീഡനത്തിന്‌ ഇരയായ യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തി. രാവിലെ മറ്റു ജീവനക്കാര്‍ എത്തുന്നതിനു മുമ്പായിരുന്നു ഇയാള്‍ യുവതിയെ പീഡനത്തിന്‌ ഇരയാക്കിയിരുന്നത്‌. മിക്കദിവസങ്ങളിലും പ്രതി രാവിലെ ഒമ്പതരയോടെ എത്തിയിരുന്നു. കോടതി ആയതിനാല്‍ മറ്റാരും പരിസരത്തു എത്തുകയില്ല എന്നത്‌ പ്രതിക്ക്‌ ധൈര്യംനല്‍കി. താല്‍ക്കാലിക ജീവനക്കാരിയായതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭയവും പ്രതിയുടെ ഭീഷണിയുമാണ്‌ പരാതി നല്‍കാന്‍ വൈകിയത്‌. തുടരെയുള്ള പീഡനത്തെ തുടര്‍ന്ന്‌ മാനസിക അസ്വാസ്ഥ്യം ഉണ്ടായ യുവതി ചികിത്സയ്‌ക്കിടെയാണ്‌ പീഡനവിവരം പുറത്തുപറഞ്ഞത്‌. മാര്‍ട്ടിനെ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു. പൊലീസ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.