Breaking News

Trending right now:
Description
 
Jun 23, 2016

മദ്യപാനത്തിനിടെ സുഹൃത്തിനെ അടിച്ചുകൊന്ന അയല്‍വാസി അറസ്റ്റില്‍

image കോട്ടയത്ത്‌ സുഹൃത്തുക്കള്‍തമ്മില്‍ മദ്യപിക്കുന്നിടെയുണ്ടായ വാക്കേറ്റത്തിനിടെ കൊലപാതകം. കൈപ്പുഴ കരിമ്പിന്‍പറമ്പില്‍ കുഞ്ഞുമോനെയാണ്‌ (42) സുഹൃത്തും അയല്‍വാസിയുമായ നരിച്ചിറയില്‍ ജോസ്‌ കൊലപ്പെടുത്തിയത്‌. ജോസിനെ ഗാന്ധിനഗര്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്‌ച വൈകിട്ട്‌ ജോസിന്റെ വീട്ടില്‍ ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ സംഭവം. മദ്യലഹരിയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രകോപിതനായ ജോസ്‌ പട്ടികകൊണ്ട്‌ കുഞ്ഞുമോന്റെ തലയ്‌ക്ക്‌ അടിച്ചുവീഴിക്കുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ജോസിന്റെ വീട്ടുമുറ്റത്ത്‌ ചോരവാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കുഞ്ഞുമോനെ സഹോദരനും നാട്ടുകാരും ചേര്‍ന്ന്‌ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെയാണ്‌ കുഞ്ഞുമോന്റെ മരണം. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയാണ്‌ കുഞ്ഞുമോന്‍. ജോസിനെ വ്യാഴാഴ്‌ച രാത്രിയില്‍ത്തന്നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.