Breaking News

Trending right now:
Description
 
Jun 23, 2016

അഞ്‌ജു ബോബി ജോര്‍ജ്‌ രാജിവച്ചു; കോടികളുടെ അഴിമതി അന്വേഷിക്കണം

image സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അധ്യക്ഷസ്‌്‌ഥാനം അഞ്‌ജുബോബി ജോര്‍ജ്‌ രാജിവച്ചു. ആറുമാസം മുമ്പ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത അഞ്‌ജു വിവാദങ്ങളില്‍പെട്ടതോടെയാണ്‌ രാജിവച്ചത്‌. അഞ്‌ജുവിന്റെ സഹോദരന്‍ അജിത്‌ മര്‍ക്കോസ്‌ പരിശീലക സ്ഥാനവും രാജിവച്ചു. മറ്റു 13 ഭാരവാഹികളും രാജി നല്‍കി. ആറുമാസം മാത്രം ചുമതലയിലിരുന്ന തന്റെ ഭരണസമിതിക്കെതിരെ കഴിഞ്ഞദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ മനംമടുത്താണ്‌ രാജിയെന്നു അഞ്‌ജു പറഞ്ഞു. കായിക കേരളം കണ്ടെ ഏറ്റവും വലിയ അഴിമതിയാണു സ്‌പോര്‍ട്‌സ്‌ ലോട്ടറി. വിഎസ്‌ സര്‍ക്കാരിന്റെ കാലം മുതലുള്ള പത്തുവര്‍ഷത്തിനിടെ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലില്‍ അരങ്ങേറിയ ഗുരുതര ക്രമക്കേടുകളെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും അഞ്‌ജു ആവശ്യപ്പെട്ടു. അഞ്‌ജു ബോബി ബോര്‍ജിനെ സര്‍ക്കാര്‍ പുകച്ചുചാടിക്കുകയായിരുന്നുവെന്ന്‌ മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പിടിച്ചെടുക്കണമെന്ന അമിതമായ താല്‍പര്യമാണ്‌ ഇതിനു പിന്നില്ലെന്നു അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ അഭിമാനമായ ഒരു കായികതാരത്തിനു രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതില്‍ അവരെ നിയമിച്ച സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ തനിക്കു ദുഖമുണ്ടെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ അവരെ നിര്‍ബന്ധിച്ച്‌ ഈ സ്ഥാനം ഏറ്റെടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.