Breaking News

Trending right now:
Description
 
Jun 22, 2016

ആടിനെ ലൈംഗിക വൈകൃതത്തിന്‌ ഇരയാക്കി; അമീറുലിനെതിരെ കേസ്‌

image പെരുമ്പാവൂരില്‍ ജിഷവധക്കേസ്‌ പ്രതി അമീറുല്‍ ഇസ്‌ ലാമിനെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനു പൊലീസ്‌ കേസെടുത്തു. ആടിനെ ലൈംഗിക വൈകൃതത്തിന്‌ ഇരയാക്കിയെന്നാണ്‌ കേസ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ കുറുപ്പുംപടി പൊലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌. ആടിനെ ലൈംഗിക വൈകൃതത്തിന്‌ ഇരയാക്കുന്ന വീഡിയോ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണില്‍ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലുള്ള വീഡിയോ കണ്ടെത്തുകയും ചെയ്‌തു. സൂക്ഷ്‌മപരിശോധനയിലാണ്‌ പ്രതി അമീറുലാണെന്നു തിരിച്ചറിഞ്ഞ്‌ കേസ്‌ എടുക്കുകയായിരുന്നു. കൊല്ലപ്പെട്ട ജിഷയുടെ വീടിനു പരിസരത്തുള്ള വീട്ടിലെ ആടിനു നേരെയായിരുന്നു അമീറുലിന്റെ അതിക്രമം.