Breaking News

Trending right now:
Description
 
Jun 21, 2016

ചാനല്‍ ചര്‍ച്ചയ്‌ക്കിടെ സിപിഎം നേതാക്കള്‍ അവഹേളിച്ചുവെന്ന്‌ ദലിത്‌ പെണ്‍കുട്ടി

image തലശേരിയില്‍ ദലിത്‌ പെണ്‍കുട്ടി അഞ്‌ജനയുടെ ആത്മഹത്യ ശ്രമത്തെ വെറും രാഷ്ട്രീയമായി കാണാനാകില്ലെന്നും അതീവ ഗൗരവമായി പരിഗണിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി വ്യക്തമാക്കി. ദുര്‍ബലരായ ദലിത്‌ യുവതികള്‍ തനിച്ചു സിപിഎം പാര്‍ട്ടി ഓഫിസില്‍കയറി അതിക്രമം കാണിക്കുമെന്നു വിശ്വസിക്കാനാവില്ല. പൊലീസിന്റെ ഭാഗത്തുനിന്നു ഏതെങ്കിലും തരത്തിലുള്ള വീഴ്‌ചയുണ്ടായോയെന്ന്‌ അന്വേഷിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയ്‌ക്കിടെ സിപിഎം നേതാക്കള്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ്‌ അഞ്‌ജന ആത്മഹത്യയ്‌ക്കു ശ്രമിച്ചത്‌. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിയാണു വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്‌. സിപിഎം നേതാക്കളായ എ.എന്‍. ഷംസീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ എന്നിവര്‍ തന്നേയും കുടുംബത്തെയും അവഹേളിച്ചതില്‍ മനംനൊന്താണ്‌ ആത്മഹത്യക്കു ശ്രമിച്ചതെന്ന്‌ അഞ്‌ജന വനിതാ കമ്മീഷനും പൊലീസിനും മൊഴി നല്‍കി. പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തപ്പോഴും ജയിലില്‍ കിടക്കേണ്ടി വന്നപ്പോഴും ഉണ്ടാകാത്തത്ര മനോവിഷമമാണ്‌ ഇവര്‍ അപമാനിച്ചപ്പോള്‍ തോന്നിയതെന്നും ഇനി എന്തിനു ജീവിക്കണമെന്ന ചിന്തയിലാണു ജീവന്‍ വെടിയാന്‍ ശ്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക്‌ ജയിലില്‍ കിടക്കേണ്ടിവന്നത്‌ ദൗര്‍ഭാഗ്യകരമാണെന്നും റോസക്കുട്ടി വ്യക്തമാക്കി. കണ്ണൂര്‍ വനിതാസെല്‍ സിഐ കമലാക്ഷിയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘവും മൊഴി രേഖപ്പെടുത്തി മകളെ അപമാനിച്ച ഷംസീറിനും ദിവ്യയ്‌ക്കുമെതിരേ കേസെടുക്കണമെന്നു കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറികൂടിയായ രാജന്‍ എഡിജിപിയോട്‌ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദിച്ചുവെന്ന കേസില്‍ വെള്ളിയാഴ്‌ച അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കപ്പെട്ട അഞ്‌ജനയും സഹോദരി അഖിലയും ശനിയാഴ്‌ചയാണു ജാമ്യത്തിലിറങ്ങിയത്‌. അന്നു രാത്രിയിലായിരുന്നു ചാനല്‍ചര്‍ച്ച.