Breaking News

Trending right now:
Description
 
Jun 21, 2016

സ്വന്തം കാര്‍ ഇടിച്ച്‌ ഹോളിവുഡ്‌ നടന്‍ മരിച്ചു

image പുതിയ സ്റ്റാര്‍ ട്രെക്ക്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ്‌ നടന്‍ ആന്റണ്‍ യെല്‍ചിന്‍ (27) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്‌ച രാവിലെ കാലിഫോര്‍ണിയയിലെ വീടിനു സമീപമായിരുന്നു അപകടം. വീടിനു മുന്നിലെ പ്രവേശകവാടത്തിലെ ഇറക്കത്തില്‍ കാര്‍നിര്‍ത്തി പുറത്തിറങ്ങി ഏതാനും നിമിഷത്തിനുള്ളില്‌ അപകടത്തില്‍പെടുകയായിരുന്നു. പിന്നോട്ട്‌ ഉരുണ്ടുനീങ്ങിയ കാറിനും മതിലിനും ഇടയില്‍ ഞെരിഞ്ഞ്‌ ഗുരുതരമായി പരുക്കേറ്റ യെല്‍ചിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റാര്‍ ട്രെക്ക്‌ പരമ്പരയിലെ അടുത്ത ചിത്രമായ സ്റ്റാര്‍ ട്രെക്‌ ബിയോണ്‌ട്‌ ജൂലൈ 22ന്‌ റിലീസ്‌ ചെയ്യാനിരിക്കെയാണ്‌ താരത്തിന്റെ മരണം. സ്റ്റാര്‍ ട്രെക്ക്‌ പരമ്പരയിലെ മൂന്നെണ്ണത്തിലും അഭിനയിച്ചു. സയന്‍സ്‌ ഫിക്ഷന്‍ ആക്ഷനായ പുതിയ സ്റ്റാര്‍ ട്രെക്ക്‌ പരമ്പരയിലെ സ്റ്റാര്‍ ട്രെക്ക്‌ (2009), സ്റ്റാര്‍ ട്രെക്ക്‌ ഇന്‍ടു ഡാര്‍ക്‌നെസ്‌(2013) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ്‌ അദ്ദേഹം ശ്രദ്ധേയനാകുന്നത്‌. ഹോളിവുഡില്‍ പ്രശസ്‌തി നേടിയ യെല്‍ചിന്‍ ആറുമാസം പ്രായമുള്ളപ്പോള്‍ റഷ്യയില്‍നിന്നു മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്കു കുടിയേറിയതാണ്‌. ടിവി പരമ്പരകളില്‍ വേഷമിട്ടായിരുന്നു തുടക്കം. ഹാര്‍ട്‌സ്‌ ഇന്‍ അറ്റ്‌ലാന്റിക്‌, എലോങ്‌ കെയിം എ സ്‌പൈഡര്‍, ഹൗസ്‌ ഓഫ്‌ ഡി, ഫ്രൈറ്റ്‌ നൈറ്റ്‌, ലൈക്ക്‌ ക്രേസി, ദ്‌ ബീവര്‍, ഒണ്‍ലി ലവേഴ്‌സ്‌ ലെഫ്‌റ്റ്‌ എലൈവ്‌ തുടങ്ങിയവ യെല്‍ചിന്റെ പ്രധാന സിനിമകളാണ്‌.