Breaking News

Trending right now:
Description
 
Jun 21, 2016

യോഗദിനാചരണത്തില്‍ കീര്‍ത്തനം പാടിയതിന്‌ വനിതാമന്ത്രിയുടെ ശകാരം

image തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല യോഗാദിനാചരണത്തില്‍ കീര്‍ത്തനം ചൊല്ലിയത്‌ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്ക്‌ അതൃപ്‌തിക്കിടനല്‍കി. സംഘാടകരായ ഉദ്യോഗസ്ഥരെ മന്ത്രി ശകാരിക്കുകയും ചെയ്‌തു. ഇതുസംബന്ധിച്ച്‌ ആയുഷ്‌ വകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്‌. യോഗ പരിശീലന സമയത്ത്‌ കീര്‍ത്തനം ചൊല്ലുമ്പോള്‍ മന്ത്രി അസ്വസ്ഥനാവുകയും മുന്‍ മന്ത്രി വി.എസ്‌.ശിവകുമാറിനോട്‌ ഇതുസംബന്ധിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ഇതുശേഷം ഇത്തരം കീര്‍ത്തനം ഉണ്ടോയെന്നു മന്ത്രി ഉദ്യോഗസ്ഥരോട്‌ ചോദിച്ചത്‌. യോഗ ഒരു മതവിഭാഗത്തിന്റേതല്ല. ഇതില്‍ വിവിധ മതവിഭാഗക്കാര്‍ പങ്കെടുക്കുന്നുണ്ട്‌ അതിനാലാണ്‌ കീര്‍ത്തനം ചൊല്ലിയതില്‍ അതൃപതി പ്രകടിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കോമണ്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരമാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചതെന്നു ഉദ്യോഗസ്ഥര്‍ മറുപടി പറയുകയും ചെയ്‌തു. സംഭവത്തില്‍ വിശദീകരണവുമായി ആയുഷ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. പതഞ്‌ജലി യോഗയുടെ ഭാഗമാണ്‌ കീര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ യോഗയുടെ ചട്ടങ്ങളില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയിട്ടുണ്ടന്നും ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. സംസ്ഥാനത്ത്‌ വിവിധ കേന്ദ്രങ്ങളിലും യോഗദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.