Breaking News

Trending right now:
Description
 
Jun 20, 2016

ഹിന്ദി സിനിമ ഹരാംഖോറിനും സെന്‍സര്‍ വിലക്ക്‌

image ഹിന്ദി സിനിമ ഹരാംഖോറിന്റെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ്‌ നിഷേധിച്ചു. വിദ്യാര്‍ഥിനിയും ട്യൂഷന്‍ അധ്യാപകനുമായുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം സ്വീകാര്യമല്ലെന്നും അധ്യാപകരെ മോശമായി ചിത്രീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ നടപടി. ഷ്‌ളോക്‌ ശര്‍മ സംവിധാനം ചെയ്‌ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയാണ്‌ പ്രധാന വേഷം ചെയ്യുന്നത്‌. വിവാദമുയര്‍ത്തിയ ഉഡ്‌താ പഞ്ചാബിന്റെ നിര്‍മാതാക്കളില്‍ ഒരാളായ അനുരാഗ്‌ കശ്യപ്‌ ഈ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്‌. ഉഡ്‌താ പഞ്ചാബിനെതിരെയും സെന്‍സര്‍ ബോര്‍ഡ്‌ നടപടി സ്വീകരിച്ചിരുന്നു. നേരത്തെ ന്യൂയോര്‍ക്ക്‌ ഇന്ത്യ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലെ അഭിനയത്തിന്‌ നവാസുദ്ദീന്‍ സിദ്ധിഖി മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു. ഹരാംഖോറിനെതിരെ സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപലേറ്റ്‌ ട്രൈബ്യൂണലിനെ സമീപിക്കുമെന്ന്‌ നിര്‍മാതാവ്‌ ഗുനീത്‌ മോംഗ വ്യക്തമാക്കി.