Breaking News

Trending right now:
Description
 
Jun 20, 2016

കായികരംഗത്തെ വസ്‌ത്രധാരണത്തില്‍ സാനിയ ഒന്നാമത്‌

image കായികരംഗത്ത്‌ ഏറ്റവും നന്നായി വസ്‌ത്രം ധരിക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സയ്‌ക്ക്‌ വിജയം. ഒന്നാം സ്ഥാനം നല്‍കിയാണ്‌ സാനിയയെ തിരഞ്ഞെടുത്തിരിക്കുന്നത്‌. ക്രാഫ്‌റ്റ്‌സ്‌ വില്ല ഡോട്ട്‌ കോം എന്ന ഓണ്‍ലൈനാണ്‌ ഇത്തരത്തിലൊരു സര്‍വേ നടത്തിയത്‌. ലോക എത്‌നിക്‌ ദിനാചരണത്തോടനുബന്ധിച്ചായിരുന്നു സര്‍വേ. 62.9 ശതമാനം ആളുകള്‍ സാനിയയ്‌ക്ക്‌ വോട്ടു ചെയ്‌തു. ഇന്ത്യയുടെ തന്നെ സൈന നെഹ്‌ വാളിനാണ്‌ രണ്ടാം സ്ഥാനം. 18.8 ശതമാനം വോട്ട്‌ സൈനയ്‌ക്കു ലഭിച്ചു. ഇന്ത്യന്‍ സ്‌ക്വാഷ്‌ താരം ദീപാ പള്ളിക്കല്‍ മൂന്നാം സ്ഥാനം നേടി. 9.3 ശതമാനം വോട്ടുലഭിച്ചു. ബാഡ്‌മിന്റന്‍ താരം ജ്വാലഗുട്ട, അശ്വിനി പൊന്നപ്പ, ഷൂട്ടിങ്‌ താരം ഹീന സിധു എന്നിവരും നന്നായി വസ്‌ത്രം ധരിക്കുന്നവരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്‌.