Breaking News

Trending right now:
Description
 
Jun 19, 2016

തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നു പിണറായി

image മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 152 അടിയാക്കി ഉയര്‍ത്തുകയെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അണക്കെട്ടിന്റെ സുരക്ഷ പഠിക്കാന്‍ രാജ്യാന്തര തലത്തിലുള്ള വിദഗ്‌ധരെ കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുകയാണ്‌. അതേസമയം തമിഴ്‌നാടുമായി ചര്‍ച്ചയ്‌ക്കു നീക്കങ്ങള്‍ നടത്തിയിട്ടില്ല. ജലനിരപ്പ്‌ 152 അടിയാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്കു പ്രധാന തടസം സുപ്രീംകോടതിയുടെ വിധിയാണ്‌. ജലനിരപ്പ്‌ 152 അടിയാക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ്‌ 2006ലും 2014ലും സുപ്രീംകോടതി സ്വീകരിച്ചത്‌. 2014 മേയ്‌ ഏഴിനു നല്‍കിയ വിധിയിലും ജലനിരപ്പ്‌ ഉയര്‍ത്തുന്നതു തടയാന്‍ കോടതി തയാറായില്ല. അണക്കെട്ടിലെ ജലനിരപ്പ്‌ 152 അടിയായി ഉയര്‍ത്താനെന്നോണമുള്ള ബലപ്പെടുത്തല്‍ നടപടികള്‍ക്ക്‌ അനുമതി വേഗത്തിലാക്കണമെന്ന്‌ കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച്‌ നിവേദനം നല്‍കിയിരുന്നു.