Breaking News

Trending right now:
Description
 
Jun 18, 2016

സിപിഎം ഓഫിസില്‍കയറി ആക്രമണം നടത്തിയകേസ്‌: ദലിത്‌ യുവതികള്‍ക്ക്‌ ജാമ്യം

image കണ്ണൂര്‍ കുട്ടിമാക്കൂലില്‍ സിപിഎം ബ്രാഞ്ച്‌ കമ്മിറ്റി ഓഫിസില്‍ അതിക്രമിച്ചുകയറി ഡിവൈഎഫ്‌ഐ തിരുവങ്ങാട്‌ ഈസ്റ്റ്‌ വില്ലേജ്‌ കമ്മിറ്റി ജോയിന്റ്‌ സെക്രട്ടറി ഷിജിലിനെ കയ്യേറ്റം ചെയ്യുകയും ഓഫിസ്‌ ഉപകരണങ്ങള്‍ നശിപ്പിക്കുകുയും ചെയ്‌തുവെന്ന പരാതിയില്‍ അറസ്റ്റിലായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും സഹോദരിമാരുമായ ദളിത്‌ യുവതികള്‍ക്ക്‌ കോടതി ജാമ്യം അനുവദിച്ചു. അഖിലയും അജ്ഞനയ്‌ക്കുമാണ്‌ ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌. ജാമ്യമില്ലാ വകുപ്പുകളാണ്‌ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്‌. എല്ലാ ശനിയാഴ്‌ചയും അടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്നും പാസ്‌പോര്‍ട്ട്‌ സ്‌റ്റേഷനില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ 11ന്‌ വൈകുന്നേരം അഞ്ചിന്‌ കുട്ടിമാക്കൂലിലെ കടയില്‍ എത്തിയ അഖിലയേയും അഞ്‌ജുവിനേയും ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നു പറയുന്നു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ദലിത്‌ സഹോദരിമാരെ ജയിലില്‍ അടച്ചതില്‌ പ്രതിഷേധിച്ച്‌ കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തലശേരി പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയിരുന്നു. ഈ സംഭവത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്‌ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ 70 ഓളം പേര്‍ക്കെതിരേ പൊലീസ്‌ കേസെടുത്തിട്ടുണ്ടു. ദലിത്‌ യുവതികളെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത ദിവസം തന്നെ കമ്മീഷന്‍ തലശേരിയിലെത്തി സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തും. സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷനും ഇടപെട്ടിട്ടുണ്ട്‌.