Breaking News

Trending right now:
Description
 
Jun 18, 2016

സുധീരനെ അവര്‍ ചവിട്ടിപ്പുറത്താക്കുമെന്ന്‌ വെള്ളാപ്പള്ളി

image കോണ്‍ഗ്രസ്‌ എ, ഐ ഗ്രൂപ്പുകള്‍ക്ക്‌ വേണ്ടാത്ത കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍ സ്വയം രാജിവച്ചു പോകുന്നതാണ്‌ നല്ലതെന്നും അതല്ലായെങ്കില്‍ അവര്‍ ചവിട്ടി പുറത്താക്കുമെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപി യോഗത്തിന്റെ നേതൃത്വ പരിശീലന ക്യാംപ്‌ കന്യാകുമാരിയില്‍ ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ദയനീയ പരാജയത്തിനു കാരണം സുധീരനാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്‌എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ സംഘടനയായി ബിഡിജെഎസിനെ കാണാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ രണ്ടിന്റെയും പ്രവര്‍ത്തനം രണ്ടുതട്ടിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ യൂണിയന്‍ നേതൃത്വം ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.