Breaking News

Trending right now:
Description
 
Jun 18, 2016

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അരമണിക്കൂര്‍ ലിഫ്‌റ്റില്‍കുടുങ്ങി

image കാസര്‍ഗോഡ്‌ ജില്ലാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല അരമണിക്കൂര്‍ ലിഫ്‌റ്റില്‍ കുടുങ്ങി. ജില്ലാ ബാങ്കിന്റെ ലിഫ്‌റ്റിലാണ്‌ ഇന്നു പതിനൊന്നുമണിയോടെ കുടുങ്ങിയത്‌. യോഗം നടക്കുന്ന മൂന്നാംനിലയിലേക്കുള്ള ലിഫ്‌റ്റില്‍ കയറിയപ്പോഴാണ്‌ സംഭവം. പ്രതിപക്ഷ നേതാവായശേഷം കാസര്‍ഗോഡ്‌ ജില്ലയിലെത്തിയ ചെന്നിത്തലയ്‌ക്ക്‌ ഡിസിസിയുടെ നേതൃത്വത്തിലാണ്‌ സ്വീകരണം ഒരുക്കിയത്‌. ചെന്നിത്തലയും ഒപ്പമുണ്ടായിരുന്ന മുന്‍എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍, ഡിസിസി സെക്രട്ടറി സി.കെ.ശ്രീധരന്‍, പി.എ.അഷറഫ്‌അലി തുടങ്ങിയവര്‍ ലിഫ്‌റ്റില്‍കയറി ഏതാനും സമയത്തിനുള്ളില്‍ വൈദ്യുതി മുടങ്ങിയതോടെ ലിഫ്‌റ്റ്‌ നിന്നുപോയി. ഈ സമയത്ത്‌ രണ്ടാംനില പകുതി കഴിഞ്ഞിരുന്നു. അരമണിക്കൂറോളം ലിഫ്‌റ്റിനുള്ളില്‍ കുടുങ്ങിയ രമേശ്‌ ചെന്നിത്തലയേയും പ്രവര്‍ത്തകരെയും അഗ്നിശമനസേന എത്തി ലിഫ്‌റ്റിന്റെ ഗ്രില്‍ തകര്‍ത്താണ്‌ പുറത്തെത്തിച്ചത്‌. തുടര്‍ന്ന്‌ അദ്ദേഹം സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.