Breaking News

Trending right now:
Description
 
Jun 18, 2016

ജിഷ വധം: യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ കേസ്‌ സിബിഐയ്‌ക്ക്‌ വിടമമെന്ന്‌

image ജിഷയെ കൊല്ലിച്ചവനെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന്‌ ജിഷയുടെ പിതാവ്‌ കെ.വി. പാപ്പു ആരോപിച്ചു. കൊലപാതകിയെന്നു പറയുന്ന ആസാം സ്വദേശിക്ക്‌ ജിഷയോടുള്ള വ്യക്തിവൈരാഗ്യത്തിന്‌ പൊലീസ്‌ മെനഞ്ഞ കഥ താന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ഥ പ്രതിയെ പിടികൂടാന്‍ കേസ്‌ സിബിഐയെ ഏല്‍പ്പിക്കമെന്ന്‌ പത്രസമ്മേളനത്തില്‍ പാപ്പു ആവശ്യപ്പെട്ടു. കൊല്ലാന്‍ ഉപയോഗിച്ച ആയുധം കമ്പിപ്പാരയാണെന്നാണ്‌ പൊലീസ്‌ ആദ്യം പറഞ്ഞത്‌. ഇപ്പോള്‍ കത്തിയായി മാറിയത്‌ എങ്ങനെയെന്നു വ്യക്തമാക്കണം. തെളിവുകള്‍ നശിപ്പിക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌. പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്‌ രാത്രിയില്‍ മൃതദേഹം ദഹിപ്പിച്ചത്‌. ജീവനു ഭീഷണിയുണ്ടെന്നു പലവട്ടം പറഞ്ഞിട്ടും പൊലീസ്‌ സംരക്ഷണം ലഭിച്ചില്ല. കെപിസിസി സഹായമായി 15 ലക്ഷം കിട്ടിയതോടെ ഭാര്യ രാജേശ്വരി മലക്കംമറിഞ്ഞു. ആരോപണവിധേയനായ രാഷ്‌ട്രീയ നേതാവിന്റെ മകന്‍ ആളെ വച്ച്‌ ജിഷയെ കൊല്ലിച്ചതാണെന്നാണു തന്റെ സംശയം. മുഖ്യമന്ത്രിയില്‍ ഇനി വിശ്വാസമില്ല. കേസ്‌ സിബിഐക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ പാപ്പു പറഞ്ഞു.