Breaking News

Trending right now:
Description
 
Jun 17, 2016

ആ ക്രൂരനെ തൂക്കി കൊല്ലണമെന്ന്‌ ജിഷയുടെ അമ്മ

image തന്റെ മകളോട്‌ ക്രൂരതകാട്ടിയ അവനെ തൂക്കിക്കൊല്ലണമെന്നു ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. എന്റെ മകള്‍ അനുഭവിച്ച വേദന അവനും അനുഭവിക്കണം. തന്റെ മകളെ കൊലപ്പെടുത്തിയ ആളെ പൊലീസ്‌ അറസ്റ്റു ചെയ്‌തുവെന്നറിഞ്ഞ്‌ രാജേശ്വരിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട്‌ കണ്ണുനീര്‍ പൊഴിച്ചാണ്‌ ആ അമ്മ ഇങ്ങനെ പ്രതികരിച്ചത്‌. മറ്റാര്‍ക്കും ഈ ഗതി വരരുതെന്നാണ്‌ തന്റെ പ്രാര്‍ഥനയെന്നും അവര്‍ പറഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരി ഇന്നലെ വൈകിട്ടാണ്‌ കൊലയാളി പിടിയിലായ വിവരം അറിഞ്ഞത്‌. ആദ്യം കേട്ടപ്പോള്‍ രോഷത്തോടെ പ്രതിയെ ശപിച്ച രാജേശ്വരി പിന്നീട്‌ മകളുടെ വിധിയോര്‍ത്ത്‌ പൊട്ടിക്കരഞ്ഞു. കൊലപാതകം നടന്നു മൂന്നാം ദിവസം മുതല്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ രാജേശ്വരി. ജിഷയുടെ കൊലപാതകയിലെ അറസ്റ്റു ചെയ്‌ത വിവരം നേരിട്ടറിയിക്കാന്‍ ആശുപത്രിയിലെത്തിയ എഡിജിപി ബി.സന്ധ്യയെ കെട്ടിപ്പിടിച്ച്‌ രാജേശ്വരി ഏറെനേരം കരഞ്ഞു. പ്രതിക്കു പരമാവധി ശിക്ഷ നല്‍കാന്‍ നിയമപരമായ എന്തും ചെയ്യുമെന്നു എഡിജിപി രജേശ്വരിക്കു ഉറപ്പുനല്‍കിയശേഷമാണ്‌ മടങ്ങിയത്‌.