Breaking News

Trending right now:
Description
 
Jun 17, 2016

കുത്തേറ്റു പിടയുന്നതിനിടെ ജിഷയുടെ വായില്‍ മദ്യമൊഴിച്ചുകൊടുത്തു

image ക്രൂരതയുടെ പര്യായമാണ്‌ അമീറുല്‍ ഇസ്‌ ലാം. പീഡിപ്പിക്കുക എന്ന ഉദേശ്യത്തോടെ മദ്യലഹരിയില്‍ എത്തിയ അമീറുലിനോട്‌ വീട്ടില്‍നിന്ന്‌ ഇറങ്ങിപ്പോകാന്‍ ജിഷ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന്‌ ജിഷയെ കടന്നുപിടിച്ച്‌ അമീറുല്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ജിഷയുടെ ചെറുത്തുനില്‍പ്പ്‌ ഇല്ലാതാക്കാന്‍ ആദ്യം തന്നെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ കുരുക്കാനുള്ള ശ്രമവും നടത്തി. തുടര്‍ന്ന്‌ കഴുത്തിലും മാറിലും കുത്തി. കുത്തേറ്റുവീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ അമീറുലിന്‍ കൈവശമുണ്ടായിരുന്ന മദ്യം വായിലേക്ക്‌ ഒഴിച്ചുകൊടുത്തു. പിന്നീട്‌ കഴുത്തുഞെരിച്ച്‌ മരണം ഉറപ്പാക്കി. പീഡനശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ കത്തികൊണ്ട്‌ ജിഷയുടെ രഹസ്യഭാഗത്തു കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തു. കൊലപാതകം നടന്ന്‌ അന്നുരാത്രിതന്നെ പ്രതി മൊബൈല്‍ഫോണ്‍ ഓഫിക്കിയശേഷം സ്ഥലം വിടുകയും ചെയ്‌തു. പൊലീസ്‌ അറസ്റ്റിലായ അമീറുലിന്‌ 23 വയസാണ്‌ പ്രയാം. ഇയാള്‍ക്ക്‌ ഭാര്യമാര്‍ രണ്ടുണ്ട്‌. പ്രായപൂര്‍ത്തിയാവും മുമ്പേ ആസാമിലെ ഡോല്‍ഡാ ഗ്രാമത്തില്‍നിന്ന്‌ 38 വയസുള്ള സ്‌ത്രീയെ വിവാഹംകഴിച്ചു. പിന്നീട്‌ മൂന്നുവര്‍ഷം മുമ്പ്‌ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചുവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. ആദ്യ വിവാഹത്തില്‍ 18 വയസുള്ള മകനുണ്ട്‌. രണ്ടാമത്തെ ഭാര്യ പെരുമ്പാവൂരില്‍ ഉണ്ടെന്നാണ്‌ സൂചന. ഈ ബന്ധത്തില്‍ ഒരുവയസുള്ള കുട്ടിയുണ്ട്‌. ഒരുവര്‍ഷമായി ജിഷയെ പരിചയമുള്ള അമീറുല്‍ ലൈംഗിക താല്‍പര്യത്തോടെ പല തവണ ഇവരുടെ വീടിനു സമീപം പതുങ്ങിനിന്നിട്ടുണ്ട്‌. ഇയാളുടെ മൊബൈലില്‍ ഒട്ടേറെ അശ്ലീല വീഡിയോകളുണ്ടായിരുന്നു. സംഭവദിവസം മദ്യലഹരിയില്‍ അശ്ലീല വീഡിയ കണ്ടതിനുശേഷമാണ്‌ ജിഷയെ പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അമീറുലിന്‍ എത്തിയതും അവസാനം കൊലപാതകം നടത്തിയും.