Breaking News

Trending right now:
Description
 
Jun 16, 2016

മാരുതി സുസൂക്കിയുടെ ബാക്ക്‌ വാട്ടേഴ്‌സ്‌ റാലിക്ക്‌ തുടക്കമായി

image കൊച്ചി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ മൂന്നാം റൗണ്ട്‌ നാഷണല്‍ സൂപ്പര്‍ ലീഗ്‌ ടിഎസ്‌ഡി റാലി ചാമ്പ്യന്‍ഷിപ്പ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജൂണ്‍ 16-ന്‌ ഊട്ടിയില്‍ നടന്ന ചടങ്ങില്‍ മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡിന്റെ റീജണല്‍ മാനേജര്‍ അനൂപ്‌ സിന്‍ഹയാണ്‌ ദ്വിദിന റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. ജൂണ്‍ 19-ന്‌ കൊച്ചിയില്‍ റാലി സമാപിക്കും. 650 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം പ്രകൃതിരമണീയമായ കാഴ്‌ചകള്‍ കൊണ്ട്‌ സമൃദ്ധമായ മലനിരകളിലൂടെയാണ്‌ റാലി കടന്നുപോകുന്നത്‌.

ഉത്തരാഖണ്ഡ്‌, ഡെക്കാന്‍ എന്നീ റാലികളിലെ വിജയികളായ കാര്‍ത്തിക്‌ മാരുതി, എസ്‌.ശങ്കര്‍ ആനന്ദ്‌ എന്നിവര്‍ അടങ്ങുന്ന 35 ടീമുകളാണ്‌ ബാക്ക്‌ വാട്ടേഴ്‌സ്‌ റാലിയില്‍ പങ്കെടുക്കുന്നത്‌.