Breaking News

Trending right now:
Description
 
Jun 16, 2016

അമിതചൂടുള്ള പാനീയങ്ങള്‍ കാന്‍സറിന്‌ കാരണമാകാം

image അമിതചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത്‌ അന്നനാളത്തിലെ അര്‍ബുദത്തിനു കാരണമായേക്കാമെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സര്‍ (ഐഎആര്‍സി) റിപ്പോര്‍ട്ടു ചെയ്‌തു. 150 ഡിഗ്രി ഫാരന്‍ഹീറ്റ്‌ (65 ഡിഗ്രി സെല്‍ഷ്യസ്‌) ചൂടുള്ളവയോ അതില്‍ക്കൂടുതല്‍ ചൂടുള്ളവയോ ആയ പാനീയങ്ങളാണു രോഗമുണ്ടാക്കുന്നതെന്നാണ്‌ കണ്ടെത്തല്‍. കാപ്പിയും ചായയും മാത്രമല്ല ഏതു പാനീയമാണെങ്കിലും അമിത ചൂടോടെ കഴിക്കുന്നത്‌ അര്‍ബുദത്തിനിടയാക്കുമെന്നുമാണു പുതിയ ഗവേഷണഫലം. സാധാരണചൂടില്‍ കാപ്പി കഴിക്കുന്നത്‌ നല്ലതാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ചിലയിനം കാന്‍സറുകള്‍ ബാധിക്കാനുള്ള സാധ്യത ഇതു കുറയ്‌ക്കും. അമിതമായി കാപ്പി കുടിക്കുന്നത്‌ കാന്‍സറിനിടയാക്കിയേക്കുമെന്ന്‌ 1991-ല്‍ ഐഎആര്‍സി ചൂണ്ടിക്കാട്ടിയിരുന്നു. ഇതു തിരുത്തിക്കൊണ്ടാണു പുതിയ റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്‌. കുഴപ്പം കാപ്പിക്കല്ല. അമിത ചൂടിനാണ്‌.