Breaking News

Trending right now:
Description
 
Jun 14, 2016

രക്തദാതാക്കളുടെ വിവരങ്ങളുമായി വെബ്‌സൈറ്റ്‌

image രക്തദാതാക്കളുടെ വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ്‌ തയാറാകുന്നു. കോട്ടയം അരുവിത്തുറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രോഡോമിനോ ഫൗണ്ടേഷനാണ്‌ പുതിയ സംരംഭവുമായി രംഗത്ത്‌ എത്തിയിരിക്കുന്നത്‌. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ പ്രത്യേക പാസ്‌ വേഡ്‌ നല്‍കും. ഇതുപയോഗിച്ചു ലോഗിന്‍ ചെയ്‌താല്‍ മാത്രമേ ഗ്രൂപ്പില്‍ പ്രവേശിക്കാനാവൂ. ലോഗിന്‍ ചെയ്യുന്ന ഓരോ സംഘടനയുടെയും കോ ഓര്‍ഡിനേറ്ററുടെ വിശദമായ വിവരങ്ങള്‍ ചേര്‍ക്കാം. കേരളത്തില്‍ എവിടെയാണോ രക്തം ആവശ്യമുള്ളതെന്നു സൈറ്റില്‍ നല്‍കിയാല്‍ ആ പ്രദേശത്തെ കോ ഓര്‍ഡിനേറ്ററെ ബന്ധപ്പെടാന്‍ സാധിക്കും. രക്തം ആവശ്യമുള്ളവര്‍ക്കു കോ ഓര്‍ഡിനേറ്ററുമായി മാത്രം ബന്ധപ്പെട്ടാല്‍ ആവശ്യമായ രക്തം ലഭിക്കുകയും സമയനഷ്ടം ഒഴിവാകുകയും ചെയ്യും. അപകടങ്ങള്‍, ദുരന്തങ്ങള്‍ എന്നിവപോലുള്ള അടിയന്തര ഘട്ടങ്ങളില്‍ സഹായം ആവശ്യമായി വന്നാല്‍ ആ സ്ഥലത്തുള്ള സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ കണ്ടെത്തി സഹായം തേടാനും സൈറ്റ്‌ പ്രയോജനപ്പെടും. വിവരങ്ങള്‍ക്ക്‌- വെബ്‌സൈറ്റ്‌: www.prodaminofoundation.org