Breaking News

Trending right now:
Description
 
Jun 14, 2016

251 രൂപയുടെ സ്‌മാര്‍ട്ട്‌ ഫോണ്‍ വിതരണം 28 മുതല്‍

image ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍ എന്ന വിശേഷണമുള്ള ഫ്രീഡം-251ന്റെ വിതരണം ഈ മാസം 28ന്‌ ആരംഭിക്കുമെന്നു റിങ്ങിങ്‌ ബെന്‍സ്‌ കമ്പനി അറിയിച്ചു. ഫെബ്രുവരിയിലാണ്‌ കമ്പനി ഫോണിന്റെ ബുക്കിങ്‌ വെബ്‌സൈറ്റിലൂടെ നടത്തിയത്‌. 251 രൂപ വിലയുള്ള ഫോണ്‍ 30,000 പേര്‍ ബുക്ക്‌ ചെയ്‌തിരുന്നു. വെബ്‌സൈറ്റിലൂടെ റിക്കാര്‍ഡ്‌ ബുക്കിങ്ങാണ്‌ കമ്പനിക്ക്‌ ലഭിച്ചത്‌. അവസാനം കമ്പനിതന്നെ ബുക്കിങ്‌ നിര്‍ത്തിവയ്‌ക്കുന്നതായി അറിയിപ്പുമായി രംഗത്തുവരുകയും ചെയ്‌തു. ഇത്രയും കുറഞ്ഞ വിലയ്‌ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ വില്‍ക്കുക അസാധ്യമാണെന്ന്‌ അന്നു പലരും വിലയിരുത്തിയിരുന്നു. ടെലികോംമന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. വിവാദങ്ങളെ തുടര്‍ന്നു പണം അടച്ചവര്‍ക്കു കമ്പനി തുക തിരികെ നല്‍കി. ഇനി കാഷ്‌ ഓണ്‍ ഡെലിവറിയുടെ അടിസ്ഥാനത്തിലാണു നേരത്തെ ബുക്ക്‌ ചെയ്‌തവര്‍ക്കു ഫോണ്‍ അയ്‌ക്കുകയെന്നാണ്‌ കമ്പനി വ്യക്തമാക്കിയിട്ടുള്ളത്‌.