Breaking News

Trending right now:
Description
 
Jun 14, 2016

കാര്‍ മരത്തിലിടിച്ച്‌ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

image കാസര്‍കോട്‌ ബേര്രവ്‌ഡ പള്ളിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട്‌ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുസ്‌ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. മറ്റൊരാള്‍ക്ക്‌ ഗുരുതരപരുക്കേറ്റു. എട്ടുമാസം പ്രായമുള്ള കുഞ്ഞും നാലുവയസുകാരനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട്‌ ആറരയോടെയാണ്‌ അപകടം. കാസര്‍ഗോഡ്‌ ചേറ്റുകുണ്ട്‌ മുക്കോട്‌ സ്വദേശി ഉപ്പു ഹമീദിന്റെ ഭാര്യ സക്കീന (45), സക്കീനയുടെ മക്കളായ സജീര്‍(18), സാനിറ (16), സക്കീനയുടെ സഹോദരന്റെ ഭാര്യ ഖൈറുന്നിസ (24), ഖൈറുന്നിസയുടെ മകള്‍ ഫാത്തിമ (രണ്ട്‌ വയസ്‌), സക്കീനയുടെ മകന്‍ ഇര്‍ഫാന്റെ ഭാര്യ റംസീന (25) എന്നിവരാണു മരിച്ചത്‌. അപകടത്തില്‍ സക്കീനയുടെ മകന്‍ അജ്‌മല്‍ (നാല്‌), ഇര്‍ഫാന്റെ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരാണ്‌ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തില്‍ ഇവരോടൊപ്പമുണ്ടായിരുന്ന സജീറിന്റെ സുഹൃത്ത്‌ ഇര്‍ഷാദിനെ(19) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീറാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. നിയന്ത്രണംവിട്ട കാര്‍ ആല്‍മരത്തില്‍ ഇടിച്ചശേഷം തലകീഴായി മറിയുകയുമായിരുന്നു. ചേറ്റുകുണ്ടിലെ വീട്ടില്‍നിന്നു കാസര്‍കോട്ടെ ബന്ധുവീട്ടിലേക്കു പോകുംവഴിയാണ്‌ അപകടം ഉണ്ടായത്‌. അപകടത്തില്‍പെട്ടവരെ വാഹനം വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. പൊലീസും അഗ്നിശമനസേനയും സ്ഥലത്ത്‌ എത്തിയിരുന്നു.